മീനടം സെന്റ്മേരീസ് യുപിഎസ്/അക്ഷരവൃക്ഷം/ടിങ്കുവിന്റ വൃത്തി

ടിങ്കു ഒരു നല്ല കുട്ടിയായിരുന്നു. എന്നും തന്റെ പുസ്തകങ്ങൾ അവൻ അടുക്കിവെയ്ക്കുമായിരുന്നു.വീട് വൂത്തികേടാക്കാതെ നോക്കുമായിരുന്നു.ഒരു ദിവസം ടിങ്കു കൂട്ടുകാരോടൊപ്പം മുറ്റത്തും പറമ്പിലും കളിക്കുകയായിരുന്നു.കളി കഴിഞ്ഞപോൾ അവന് വല്ലാതെ വിശന്നു.വീട്ടിലെത്തി മേശപ്പുറത്തിരുന്ന പലഹാരങ്ങൾ മുഴുവൻ കഴിച്ചു.രാത്രിയായപ്പോൾ ടിങ്കുവിന് ഭയങ്കര വയറുവേദന.ടിങ്കു ആശുപത്രിയിൽ പോയി.
ഡോക്ടർ പറഞ്ഞു : "ടിങ്കു വൃത്തിയില്ലാത്തതുകോണ്ടാണ് നിനക്ക് അസുഖം വന്നത്."
ടിങ്കു ചോദിച്ചു:"അങ്കിൾ ഞാൻ എന്റെ പുസ്തകങ്ങളും , വീടും വ്യത്തിയായിട്ടാണ് സൂക്ഷിക്കുന്നത്."
ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു :" നമ്മൾ നമ്മുടെ ശരീരവും വ്യത്തിയായി സൂക്ഷിക്കണം കളിച്ചുകഴിയുമ്പോൾ കയ്യും , കാലും വ്യത്തിയായി കഴുകണം അല്ലെങ്കിൽ വയറിനകത്ത് അണുക്കൾ കടന്നുകൂടി വേദനയും , ഛർദ്ദിയും വരും."
ടിങ്കു പറഞ്ഞു:"ശരി അങ്കിൾ ഇനി ഞാനെന്നും എന്റെ ശരീരം വ്യത്തിയായി സൂക്ഷിക്കും."
അന്നു മുതൽ ടിങ്കു പുറത്തിറങ്ങിയാൽ കയ്യും , കാലും വൃത്തിയായി കഴുകിപോന്നു

മാധവ് എം നായർ
1 എ മീനടം സെന്റ്മേരീസ് യുപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ