മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മുടെ ജീവമാണ് പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ജീവനാണ് പ്രകൃതി

പ്രിയപ്പെട്ട കൂട്ടുകാരെ

പ്രകൃതി എന്നത് നമ്മുടെ ജീവനാണ് ആ ജീവൻ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. പ്രകൃതിയെ നാം എത്രത്തോളം സംരക്ഷിക്കുന്നുവോ അത്രത്തോളം പ്രകൃതി നമ്മെയും സംരക്ഷിക്കും. പ്രകൃതിയെ ചൂഷണം ചെയ്യുംതോറും നമുക്ക് ലഭിക്കുന്നത് ഓരോവർഷവും ഒരു പ്രളയവും... മാരക വൈറസുകളുമാണ്... എന്തിനാണ് നാം ഇങ്ങനെ സ്വയം നശിക്കുന്നത് നമ്മുടെ ജലസ്രോതസുകൾ നമ്മുടെ മലകൾ കുന്നുകൾ മരങ്ങൾ എല്ലാം നമ്മെ സംരക്ഷിക്കുന്നു.അപ്പോൾ അവയെ സംരക്ഷിച്ചു നിർത്തേണ്ടത് നമ്മുടെ കടമയല്ലേ.പ്രകൃതിയെസംരക്ഷിക്കുക എന്നുപറയുമ്പോൾ അതിൽ ഏറ്റവും പ്രധാനമാണ് പ്രകൃതിയെ മലിനമാക്കാതിരിക്കുക എന്നത്. പ്രകൃതി മലിനമാവാതിരിക്കണമെങ്കിൽ ആദ്യം ഓരോ വ്യക്തിയും തന്റെ വ്യക്തി ശുചിത്വം കൃത്യമായി പാലിക്കണം.വ്യക്തി ശുചിയായാൽ അവന്റെ വീടും പരിസരവും ശുചിയാവും... അത് അവൻ ജീവിക്കുന്ന സമൂഹത്തെയും സ്വാധീനിക്കുന്നു അതിലൂടെ നമുക്ക് രോഗങ്ങൾ പ്രതിരോധിക്കാൻ ശേഷിയുള്ള നല്ല ആരോഗ്യമുള്ള ശരീരം നമുക്ക് ഓരോരുത്തർക്കും ഉണ്ടാക്കാൻ സാധിക്കുന്നു.. ഇത്തരത്തിൽ ഉള്ള ശുചിത്വബോധം നാം പിന്തുടരുകയാണെങ്കിൽ നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയെ പോലും നമുക്ക് തുടച്ചു നീക്കാനാവും... എല്ലാം തുടങ്ങുന്നത് പ്രകൃതിയിൽ നിന്നാണ് അതിനെ എത്രത്തോളം സംരക്ഷിക്കുന്നുവോ അത്രത്തോളം നമുക്ക് സുന്ദരമായ ഒരു ജീവിതവും നിലനിർത്താനാവുന്നു..
റബീഹ് ജലീൽ
4 മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം