എവിടെയും ദീനരോദനങ്ങളായി
മാനവരാശി പകച്ചും നിന്നു പോയി
ദുരന്തങ്ങളെന്നും
ദു:ഖസമൃതികളായി
പേമാരിയായി പിറന്ന
മഹാമാരിതൻ കെടുതിയായ്
ഈ മഹാമാരിതൻ കെടുതിയിൽ
ഉത്സവംകൊണ്ടും
അന്ത്യമൊടുക്കുവാൻ
പരക്കം പാഞ്ഞ് മനുഷ്യകുലം
കരുതിവച്ചതത്രയും
മതിയാകില്ലതൻ
അന്ത്യമൊടുക്കുവാൻ
മനുഷ്യാ നീ അറിയണം നീ
ഒന്നുമല്ലെന്ന്
ഈ സത്യം വിസ്‍മരിച്ചുപോയി നീ
ഇന്നിന്റെ വഴികളിൽ
കൂട്ടിവച്ചുനീ ആശതൻ ഗോപുരം
കെട്ടിപ്പടുത്തു നീ
ആകാശത്തോളമായ്
നിന്നെ സൃഷ്‍ടിച്ചതീശനല്ലോ!
നിന്നെ പോറ്റീടുന്നതീ ഭൂമിയല്ലോ
മറന്നുവോ നീ പ്രപഞ്ച
സ്‍പന്ദനങ്ങളെയും?
നിൻ സഹചരെയും പഴിയായി
കരുതി നീ
ഒടുവിലിതാ നിനക്കായൊരു
പാഠം
ജീവിതപാഠം തുറന്നിടുന്നു
സൂഷ്‍മമാമൊരണുവിൽ നീ
പിടഞ്ഞു വീഴുമെന്ന്
ചുറ്റും കൂട്ടക്കുരുവിയോടെ
ഇനിയും നീ അറിഞ്ഞിടണം
ഈ പ്രപഞ്ചത്തിനവകാശി
നമ്മളല്ലന്ന്
വിസമരിച്ചു പോയിടാതെ വരും
നാളിലായി..