പൂവേ പൂവേ കൊഴിയല്ലേ......
പൂന്തെന്നൽ വന്നു വിളിച്ചാൽ പോവല്ലേ.....
പുലരി പുതു മഴയിൽ ഇതൾ പൊഴിക്കല്ലേ
ഒരു ഇതളും നീ പൊഴിക്കല്ലേ......
പുതുമണ്ണിൻ ചൂടാൻ ഒരു പൂവിതളും
നൽകല്ലേ......
ഈറൻ മുടിയിൽ ചൂടാൻ ഒരു പൂവിതളും നൽകല്ലേ......
വെള്ളിനിലാവിൽ അലിഞ്ഞ പുഞ്ചിരി മായ്ക്കല്ലേ......
നിന്നോടുള്ള പൂവണ്ടിൻ സ്നേഹം മറക്കരുതേ......
അത് പൂന്തേൻ ഉണ്ണാൻ അണയുവ താണേ........
നിന്നെക്കാണാൻ എന്നും കൊതിയാണേ