കഠിനക്ഷാമം വരികയായി
എവിടെയാണിതിനൊരു അന്ത്യമേ?
കത്തിജ്വലിച്ച ശിഖരമേ
പൂക്കുമോ നിൻ തലമുറ
എവിടെ മാഞ്ഞു നിൻ ഉറവകൾ?
തീക്കനലായി മാറുന്നു നിൻ പുതു ജന്മം
മാനമേ നിൻ മിഴികൾ പൂണ്ടുന്ന നിമിഷങ്ങൾ
ഭൂമിയെങ്ങു മായുന്നു
കൊല്ലുമോ ഭൂമിയേ ഈ മനുഷ്യവർഗ്ഗങ്ങൾ
കർഷകൻ വേർപ്പുകൾ തുടഞ്ഞുപോയത് എവിടെയോ?
ഒരു മരം നടാം നമുക്ക് ജീവന്റെ തുടിപ്പിനായി
കൈക്കൾ കോർത്തു മിഴികൾ തുറന്നു മണ്ണിലേക്ക് ഇറങ്ങിടാം
ഒരു പുതിയ ഭൂമിയെ വാർത്തെടുക്കാം നമുക്കിനി.