മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/കഥ നുണയാം അല്പം നാട്ടുവിശേഷം

കഥ നുണയാം അല്പം നാട്ടുവിശേഷം

" തുഫ്" .... രണ്ടാം തവണയും റോഡിലേക്ക് തുപ്പാനാഞ്ഞ മുത്തശ്ശിയെ അമ്മു :. മുത്തശ്ശി, ഞാനെന്താ പറഞ്ഞത്? പൊതു സ്ഥലങ്ങളിൽ തുപ്പാൻ പാടില്ലന്നല്ലേ? ഇപ്പോഴത്തെ കാലത്തെക്കുറിച്ച് മുത്തശ്ശിക്ക് ഒന്നും അറിയില്ലാന്നുണ്ടോ? മരുന്നൊക്കെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞില്ലേ . റോഡരികിൽ നിൽക്കുന്ന മുത്തശ്ശിയെ അമ്മു വീട്ടിലേക്ക് വിളിച്ചു. മോള് വീട്ടിലേക്ക് നടന്നോ ഞാനപ്പുറത്തെ ശാന്തയെ കണ്ടിട്ട് ഇപ്പ വരാ. കുറെ നാളായി അവരെയൊക്കെ കണ്ടിട്ട് കുറച്ച് നാട്ടുവിശ്യം പറഞ്ഞിറ്റ് വരാം. അയ്യോ മുത്തശ്ശി എവിടേയും പോവല്ലേ സർക്കാർ പറഞ്ഞതല്ലേ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന്. അച്ഛനു മമ്മയുമൊന്നും ജോലിക്കൊന്നും പോവാതെ വീട്ടിലിരിക്കുന്നത് കണ്ടില്ലേ. എന്താ മോളേ ഇപ്പം നമ്മുടെ നാട്ടിൽ നടക്കുന്നത്? നീയും എന്നെ പിടിച്ചു കെട്ടുകയാണോ ? മുത്തശ്ശി, നമ്മുടെ നാട്ടിൽ കൊറോണ എന്ന വൈറസ് മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ്. എന്താ മോളേ അത്? നീ മുത്തശ്ശിക്കാന്ന് തെളിച്ചു പറഞ്ഞു താ അത് മുത്തശ്ശി ഒരു തരം പനിയാണ്. ഈ രോഗമുള്ളവരുമായി അടുത്തിടപഴകിയാൽ പെട്ടെന്നു തന്നെ പകരും. നമ്മുടെ നാട് മാത്രമല്ല ഈ ലോകം തന്നെ ഇല്ലാതാക്കാൻ ശക്തിയുണ്ട് ഈ കൊച്ചു വൈറസിന് അതു കൊണ്ടാണ് സർക്കാർ നമ്മോട് കർശനമായും എവിടേയും പോകരുതെന്ന് പറഞ്ഞിരിക്കുന്നത്. ഈ വൈറസ് ബാധിച്ചവർ തുപ്പുകയോ മറ്റുള്ളവരെ സ്പർശിക്കുകയോ ചെയ്താൽ മറ്റേയാൾക്ക് തീർച്ചയായും രോഗം പകരും. അതിനാൽ ലോകം മുഴുവൻ പരിഭ്രാന്തിയിലാണ്. നമ്മൾ ചില മുൻകരുതലുകൾ എടുക്കണം ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകണം. പൊതുസ്ഥലങ്ങളിൽ തുപ്പരുത് അനാവശ്യമായി പുറത്തിറങ്ങരുത് മാസ്ക് ധരിക്കണം. തുടങ്ങിയ കാര്യങ്ങൾ നമ്മൾ ഇത്രയും ജാഗ്രത പാലിക്കുന്നതു കൊണ്ട് കൊച്ച കേരളത്തിൽ ഈ വൈറസിന് അ ധികമാരേയും കൊല്ലാൻ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയും ആരോഗ്യമന്തിയും കേരളത്തിലെ ജനങ്ങളോടൊന്നിച്ച് ഈ വൈറസിനെതിരെ പോരാടുകയാണ്. മുത്തശ്ശിയും ഞാനുമതിലുൾപ്പെടും. ഈ അവസ്ഥയെ മറികടന്നതിന് ശേഷം നമുക്ക് ശാന്തയുടെ യോ കല്യാണിയുടെയോ വീട്ടിൽ പോയി നാട്ടുവിശേഷമറിയാം. ഇപ്പോൾ നമുക്ക് വീട്ടിലിരുന്ന് ടി.പി യിലൂടെ അല്പം ലോക വിവരമറിയാം. തല്ക്കാലം കച്ച് കാലത്തേക്ക് മാത്രം ഇത് സഹിക്കുക. പിന്നീട് നമ്മൾക്ക് പുറത്തിറങ്ങണമെങ്കിൽ ഇന്ന് നമ്മൾ വീട്ടിൽ തന്നെ കഴിയണം. വരൂ മുത്തശ്ശി, ശരി മോളേ ആരും ഇതുവരെ എനിക്കിതൊന്നും പറഞ്ഞു തന്നില്ല. അതുകൊണ്ടല്ലേ മുത്തശ്ശി പുറത്തിറങ്ങിയത്.

അപർണ . കെ.വി
5 B മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ