ഒരുമയോടെ ജാഗ്രത പുലർത്തി നമ്മളേവരും
ഒതുക്കിടാം നമുക്ക് മഹാമാരിയാം കൊറോണയെ
ദിവസവും മരിച്ചിടുന്നു പല ദിക്കിൽ നിന്നും ആളുകൾ
ഓരോ ജീവനും നമുക്ക് വിലപ്പെട്ടതാണെന്നറിയണം
ഭയപ്പെടേണ്ട ജാഗ്രത മതി അതാണ് സത്യവും
ശുചിത്വത്തോടെ നീങ്ങിടേണം ഒരു മയോടെ ഞങ്ങളും
ഇടയ്ക്കിടെ കൈമുഖവും കഴുകേണം
രോഗമുക്ത ലോകത്തിനായി
കാത്തിരിക്കും ഞങ്ങളും