പാറി നടക്കണ പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
പാറിപ്പോവണതെങ്ങോട്ടാ
പൂക്കൾ തോറും തെണ്ടി നടക്കും
പൂമ്പാറ്റേ നീ എങ്ങോട്ടാ
പല പല വർണ്ണ ചിറകുകളാട്ടി
പറന്നു നടക്കും പൂമ്പാറ്റേ
പൂന്തോട്ടത്തിൽ പമ്മി നടക്കും
വർണ്ണ ചിറകുളള പൂമ്പാറ്റേ
നിന്നെ പോലെ പാറി നടക്കാൻ
കൊതിയൂറുന്നു പൂമ്പാറ്റേ.........