ഇനിയൊരടച്ചിടലിന്
ഇs വരാതെ കാക്കണം
ഇരുന്നിരുന്ന് മുഷിഞ്ഞിടാൻ
ഇട നൽകാതെ നോക്കണം
ഇട നൽകാതെ പെയ്തിറങ്ങും
മഴയെ നമ്മളോർക്കണം
ഇന്നുതന്നെ നമ്മൾ വൃത്തി -
യാക്കിടാൻ തുടങ്ങണം
ഇടയ്ക്കിടക്ക് ചുറ്റുപാടും
കണ്ണുകളയയ്ക്കണം
ഇലകൾ ചപ്പുചവറുകൾ
അടിഞ്ഞിടാതെ നോക്കണം
ഇറ്റുവെള്ളം കെട്ടി നിന്നാൽ
പെറ്റുപെരുകും കൊതുകുകൾ
ഇട്ടു കൂട്ടും മുട്ടകൾ
നമുക്ക് നൽകും മാരികൾ
ഇന്നു നമ്മൾ വലിച്ചെറിയും
പ്ലാസ്റ്റിക്കിൻ്റെ കൂടുകൾ
ഇവിടെ മനുഷ്യവാസം തന്നെ
അസാധ്യമാക്കും ഭാവിയിൽ
ഇന്നു ദാഹം തീർക്കുവാൻ
നീരൊഴുക്കുമരുവികൾ
ഇനിയുമേറെ നാളുകൾ
തടസമില്ലാതൊഴുക്കണം
ഇവിടെ നല്ല നാളെക്കായ്
സ്വർഗം, നമുക്ക് പണിയണം
ഇതിന് വേണ്ടിയിന്നു തന്നെ
മരങ്ങൾ നട്ടു തുടങ്ങണം
'നമുക്കു നാമേ പണിവതു നാകം
നരകവുമതുപോലെ'