കോവിഡ് 19 ന്
കോവിഡ് 19 എന്ന പേരിൽ ലോകം കീഴടക്കാൻ ഇറങ്ങിയ നിനക്ക് അമേരിക്കയെയും ഫ്രാൻസിനെയും പോലുള്ള വികസിത രാജ്യങ്ങളിൽ മാത്രമേ പടർന്ന് പിടിക്കാൻ സാധിക്കുകയുള്ളു.ചൈനയിലെ വുഹാനി ൽ നിന്ന് നമ്മുടെ കൊച്ചു കേരളത്തെ പിടിച്ച് കുലുക്കാമെന്ന് വ്യാമോഹിച്ചല്ലേ നീ ത്യശൂരിലെത്തിയത് .ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിലെ ജനങ്ങളോടും ജനങ്ങളെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകരോടും കർമ്മനിരതരായി നിൽക്കുന്ന നിയമപാലകരോടും ജനപ്രതിനിധികളോടും പോരാടി നിൽക്കാൻ നിനക്ക് പറ്റില്ലെന്ന് ഞങ്ങൾ മനസിലാക്കി തന്നില്ലേ.ഞങ്ങളിൽ ഇനിയും ഊർജ്ജം ബാക്കിയുണ്ട് ഇനി നീ കേരളത്തിലേക്ക് കടക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇന്ന് ലോകത്തിൻ്റെ മുമ്പിൽ തലയുയർത്തി നിൽക്കുന്നു '. ഒത്തൊരുമിച്ച് നിന്നാൽ ഏത് മഹാമാരിയെയും തോൽപിക്കാം എന്ന പാഠം പഠിപ്പിച്ചു കൊണ്ട് കേരളം മുന്നേറുന്നു
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 12/ 2023 >> രചനാവിഭാഗം - ലേഖനം
|