മനുഷ്യ ജീവനെ നശിപ്പിക്കാൻ
പിശാചിന്റെ വഴികാട്ടിയായി നീ
മനുഷ്യ ജീവനെ ഒന്നിപ്പിക്കാൻ
ദൈവത്തിന്റെ മാർഗ്ഗദർശിയായി നീ
മനുഷ്യരെ മനുഷ്യരാക്കാൻ
നൻമയോടെ വന്നു നീ ...
മനുഷ്യരെ കൊന്നൊടുക്കാൻ
തിന്മയോടെ വന്നു നീ ...
നീ വ്യക്തമാക്കി ഈ ലോകത്തെ
ഒരു മ മാത്രമല്ല ശുചിത്വവും വേണം
തിൻമയെ നൻമയാക്കി മഹാമാരിയായ്
വന്നു നീ ...
ദൈവത്തിൻ ആജ്ഞ സഫലമാക്കാൻ
വന്നു നീ....
നിൻ ഉദ്ദേശം സഫലമായി
ഇനിയെങ്കിലും പോക നീ...