കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/E CUBE
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
ഇ ക്യൂബ് ഇംഗ്ലീഷ് / ഹിന്ദി - പ്രവർത്തനങ്ങൾ
ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് ഭാഷാപരിശീലന പ്രവർത്തനങ്ങൾ.സോഫ്‌റ്റ്‌വെയറിലെ നാലു വിഭാഗത്തിലും 10 കഥകളും ഭാഷാപഠനപ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് കഥകൾ കേൾക്കാനും പരിശീലനപ്രവർത്തനങ്ങൾ ചെയ്യാനും സൗകര്യമുണ്ട്. വിദ്യാർഥികൾക്ക് അവരുടെ ശബ്ദങ്ങളും വിഡിയോകളും റെക്കോഡ് ചെയ്യാനും ആവശ്യമെങ്കിൽ ഭാഷാപ്രയോഗം കൂടുതൽ മെച്ചപ്പെടുത്താനും അവസരമുണ്ടാവും. ഒരേ സമയം 50 കുട്ടികൾക്ക് വരെ ഒരുമിച്ച് പങ്കെടുക്കാം.വിദ്യാർഥികൾ തയാറാക്കുന്ന പ്രോജക്ടുകൾ അവർക്കുതന്നെ സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യാൻ കഴിയും.
ജില്ലയിലെ സ്‍കൂളുകളിൽ നടന്ന ഇ ക്യൂബ് പ്രവർത്തനങ്ങൾ
ഇ ക്യൂബ് ലാങ്ക്വേജ് ലാബ് ഉദ്ഘാടനം
സി എ കെ എം ജി എം യു പി എസ് ചേറൂർ
2025 ഏപ്രിൽ 16
ഹൈടെക് സ്‌കൂൾ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താൻ വിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് പദ്ധതി 16/04/2025 ബുധനാഴ്ച ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ജി എം യു പി സ്കൂളിൽ ബഹുമാനപ്പെട്ട HM രവിചന്ദ്രൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. E cube language ലാബിലൂടെ language skills എങ്ങനെ improve ചെയ്യാനാകുമെന്നതിനെ ക്കുറിച്ച് HM ഉദ്ഘാടനവേളയിൽ കുട്ടികൾക്ക് വിശദീകരണം നൽകി.
ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ login ചെയ്ത് level 4 ലെ ഒന്നാമത്തെ കഥയായ The Magic Block കേൾക്കുകയും അതിലെ new words പരിചയപ്പെടുകയും അതുമായി ബന്ധപ്പെട്ട activities ചെയ്യുകയും ചെയ്തു.ടീച്ചേഴ്സിനും ഇതുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് നൽകുകയുണ്ടായി. കുട്ടികൾക്ക് ഏറെ ഇഷ്ടമായ കഥകളിലൂടെ അവരുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ e cube ഏറെ മികച്ച ഒരു പ്ലാറ്റ്ഫോം ആണ്. വരും വർഷങ്ങളിൽ language lab കൂടുതൽ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കണമെന്ന് IT അദ്ധ്യാപകൻ അജ്സാദ് മാസ്റ്റർ കൂട്ടിച്ചേർത്തു. കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഇ ക്യൂബ് - അവധികാല പ്രവർത്തനം
ജി എൽ പി എസ് ഒതുക്കുങ്ങൽ
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഇ ക്യൂബ് പ്രവർത്തനം
ജി യു പി എസ് മുണ്ടോത്തുപറമ്പ
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഇ ക്യൂബ് പരിശീലനം
വി പി കെ ഓ യു പി എസ് വിളയിൽ പറപ്പൂർ
2025 ജൂലൈ 29, 30
വി പി കെ ഓ യു പി എസ് വിളയിൽ പറപ്പൂരിൽ അഞ്ച്, ആറ്, ഏഴ് ക്ലാസിലെ കുട്ടികൾക്ക് ഇ ക്യൂബ് ഉപയോഗിച്ച് ഒരു കഥയും അതിന്റെ പ്രവർത്തനവും പൂർത്തിയാക്കി. ജൂലൈ 29, തിങ്കളാഴ്ച അഞ്ച്, ആറ് ക്ലാസുകൾക്കും ജൂലൈ 30, ചൊവ്വാഴ്ച ഏഴാം ക്ലാസിനുമാണ് അവസരം നൽകിയത്. എല്ലാ കുട്ടികളും വളരെ താത്പര്യത്തോടെയാണ് ഇംഗ്ലീഷിലുള്ള കഥകൾ കേട്ടത്. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് ചെയ്യുവാൻ കഴിഞ്ഞു.
ഇ ക്യൂബ് പരിശീലനം
ജി എൽ പി എസ് ഒതുക്കുങ്ങൽ
2025 ജൂലൈ 28
ജി എൽ പി എസ് ഒതുക്കുങ്ങലിൽ 4 A ക്ലാസിലെ കുട്ടികൾക്ക് ഇ ക്യൂബ് പരിശീലനം നൽകി. Level 2 വിലെ Too Big Too Small എന്ന കഥയാണ് കുട്ടികൾക്ക് നൽകിയത്. കഥയുമായി ബന്ധപ്പെട്ട് Listen story, Play story, Find new words, Record Your self എന്നീ പ്രവർത്തനങ്ങളാണ് ചെയ്തത്. നാലാം ക്ലാസിലെ 22 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.
2025 ജൂലൈ 31
ജി എൽ പി എസ് ഒതുക്കുങ്ങലിൽ 3 B ക്ലാസിലെ കുട്ടികൾക്ക് ഇ ക്യൂബ് പരിശീലനം നൽകി. Level 2 വിലെ The little painters എന്ന കഥയാണ് കുട്ടികൾക്ക് നൽകിയത്. കഥയുമായി ബന്ധപ്പെട്ട് Listen story, Play story, Read the story, Listen new words, True or false activity എന്നീ പ്രവർത്തനങ്ങളാണ് ചെയ്തത്. 3B ക്ലാസിലെ 30 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.













