മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതി 4

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
സുന്ദരമായ ഈ പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. നമുക്ക് ജീവിക്കാൻ ആവിശ്യമായതെല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്നു.. പ്രകൃതിയെ നല്ല രീതിയിൽ സംരക്ഷിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. ഭൂമിയിലെ ചൂട് കുറയ്ക്കുന്നതിനും ശുദ്ധവായു ലഭിക്കുന്നതിനും നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ തന്നെ നമുക്ക് നല്ല രീതിയിൽ പ്രകൃതിയെ സംരക്ഷിക്കാം. അന്തരീക്ഷ മലിനീകരണം വാഹനങ്ങളുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്നു. കൊറോണ വന്നത് കൊണ്ട് വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞതോടെ അന്തരീക്ഷ മലിനീകരണം കുറഞ്ഞിട്ടുണ്ട്. പ്രളയം നമുക്ക് നൽകിയത് നമ്മൾ പ്രകൃതിയോട് കാണിച്ചതിന്റെ ക്രൂരതയുടെ ഫലമാണ്. ഇനിയൊരു പ്രളയം ഉണ്ടാകാതിരിക്കാൻ മരങ്ങൾ വച്ചുപിടിപ്പിച്ചും മാലിന്യങ്ങൾ സംസ്ക്കരിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും കടലും കായലും സംരക്ഷിച്ചും നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം. അത് നമ്മുടെ ഒരോരുത്തരുടേയും ഉത്തരവാദിത്വമാണ്. നമ്മുടെ വീടുകളിൽ നിന്നും നമുക്ക് പ്രകൃതിസംരക്ഷണം തുടങ്ങാം.
അശ്വതി H
2 B മരുതൂർകുളങ്ങര എസ്. എൻ. യൂ. പി. എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം