മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ജീവനുള്ളവയും ജീവനില്ലാത്തവയുമായ എല്ലാ ഘടകങ്ങളും ഉൾക്കെ ള്ളുന്ന നമ്മുടെ ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നമുടെ ജീവൻ നിലനിർത്തുന്നതിൽ ഏറ്റവും വലിയ പങ്ക് പരിസ്ഥിതിക്കാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാഷത്തിന്ന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാദാന്യത്തെ കുറിച്ച് ഓർമ്മിക്കാൻ ഉള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങി.

പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. നാം മലിനീകരണത്തിനെ തിരെയും വനനശീകരണത്തിനെതിരയുമെല്ലാം പോരാടണം. നമ്മുടെ പരിസ്ഥിതിയെ സുരക്ഷിതമായി നിലനിർത്തുകയും അത് അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. മലിനീകരണം വനനശീകരണം, പ്ലാസ്റ്റിക്കിൻ്റെ അനാവശ്യ ഉപയോഗം മുതലായവയാണ് പരിസ്ഥിതിയെ ബാധിക്കുന്ന പ്രദാന പ്രശ്നങ്ങൾ . ഇതിൻ്റെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലാകുന്നു. കലാ വസ്ഥമാറ്റം , ശുദ്ധജല ക്ഷാമം തുടങ്ങി നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ നിലനിൽക്കുന്ന ഈ സാഹജര്യത്തിൽ പരിസ്ഥിതി സംരക്ഷണം എന്നത് ഒഴിച്ച് കൂടാനാകാത്ത ഒന്നായി നിലകെള്ളുന്നു.

പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾക്ക് പ്രാ ധാന്യം നൽകുക മരങ്ങൾ വെച്ച് പിടിപ്പിക പ്ലാസ്റ്റിക്കിൻ്റെ അനാവശ്യ ഉപയോഗം നിർത്തുക, ജലത്തെ സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ വഴി പരിസ്ഥിതിയെ സംരക്ഷിച്ച് നമുക്ക് മുന്നേറാം.



ഇർഫാന
5B മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം