മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ചക്കി മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ചക്കി മാവ്

ഞാൻ ജനിക്കുന്നതിന് രണ്ടു വർഷം മുമ്പാണ് എന്റെ അമ്മ ചക്കിയെ വീട്ടിൽ കൊണ്ടുവന്നത്. ചക്കി എന്റെ വീട്ടിലെ ഒരു മാവാണ്. ഇപ്പോൾ എനിക്ക് 25 വയസ്സ്.ഒരോ വർഷം കഴിയുന്തോറും ചക്കി വളർന്നുകൊണ്ടിരുന്നു. തേനിനേക്കാൾ മധുരമൂറുന്ന മാമ്പഴങ്ങളാണ് ചക്കി ഞങ്ങൾക്ക് വേണ്ടിയും പക്ഷികൾക്ക് വേണ്ടിയും നൽകിയിരുന്നത് .വേനലവധിക്ക് സ്കൂൾ അടയ്ക്കുമ്പോഴാണ് ചക്കി പൂത്ത് കായ്ക്കുന്നത്. ഒരു ദിവസം ഞങ്ങളുടെ അയൽ വീട്ടിലേക്ക് താമസം മാറി ഒരു കൂട്ടരെത്തി. ചക്കിയുടെ ശിഖരങ്ങൾ ആ വീടിന്റെ മുറ്റത്തേയ്ക്ക് ചാഞ്ഞ് കിടപ്പുണ്ടായിരുന്നു.അത് കൊണ്ട് തന്നെ ചക്കിയെ മുറിച്ചു മാറ്റാൻ അവർ ആവിശ്യപ്പെട്ടു. എന്നാൽ എന്റെ അമ്മയ്ക്ക് ചക്കിയെ മുറിച്ചു മാറ്റാൻ സാധിക്കുമായിരുന്നില്ല. കാരണം എന്നെപ്പോലെ തന്നെയാണ് അമ്മചക്കിയെ സ്നേഹിച്ചിരുന്നത്. ഒരു ദിവസം ആരുമറിയാതെ ആ പുതിയ താമസക്കാർ ചക്കിയെ മുറിക്കാൻ ശ്രമിച്ചു. എന്നാൽ ഞാൻ അത് കാണാൻ ഇടയായി. അപ്പോഴേക്കും ചക്കിയുടെ കൂറ്റൻ തടിയുടെ മേൽപോറൽ ഉണ്ടായി.അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു കാറ്റും മഴയും ഉണ്ടായി. അന്ന് ചക്കി പുതിയ താമസക്കാരുടെ വീട്ടിലേക്ക് വീണു പോയി. അമ്മയ്ക്ക് അതൊരിക്കലും സഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനേക്കാൾ വലിയ കാറ്റിലും മഴയിലും അനങ്ങാതെ നിന്നിരുന്ന ചക്കി പെട്ടെന്ന് വീണു പോയി. തന്റെ വീടിന് തണൽ നല്കിയ വൃക്ഷം ഇല്ലാതെയായി. "മനുഷ്യൻ മനുഷ്യനെ മാത്രമല്ല, പ്രകൃതിയേയും സ്നേഹിക്കണം"

മാനസ
2B മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ