മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/കേരളം അതിജീവനത്തിലൂടെ
കേരളം അതിജീവനത്തിലൂടെ.
കൊറോണ വൈറസ് രാജ്യത്ത് ആദ്യമായി കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇന്ത്യയിലാദ്യമായി കോ വിഡ് 19 സ്ഥിതികരിച്ചത് നമ്മുടെ കൊച്ചു കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊറോണ വൈറസ് കാരണം ലോകം മുഴുവൻ ഒരു മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്.160 രാജ്യങ്ങളിൽ വൈറസ് സ്ഥിതികരിച്ചു. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ പനി, ചുമ, ശ്വാസതടസം, എന്നിവയാണ്. കൊറോണ സ്ഥിതികരിച്ച രോഗികളിൽ നിന്നും സാമൂഹ്യ അകലം പാലിച്ചെങ്കിൽ മാത്രമെ ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കാൻ കഴിയൂ. നമ്മൾ പുറത്തു പോയി വരുമ്പോൾ സോപ്പോ, സാനിട്ടയിസറോ ഉപയോഗിച്ച് 20 സെക്കൻ്റ് നേരം കൈകൾ കഴുകേണ്ടതാണ്. ഇന്ത്യയിൽ കൊറോണ വൈറസ് മൂലം മരിച്ചവരുടെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് കേരളത്തിലാണ്. സമൂഹിക അകലം പാലിച്ചത് കൊണ്ട് മാത്രമാണ് രോഗവ്യാപനം കുറയ്ക്കാനും അതിലൂടെ മരണ നിരക്ക് കുറയ്ക്കാനും നമുക്ക് സാധിച്ചത്. ആരോഗ്യ പ്രവർത്തകർ തരുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിച്ച് മുന്നോട്ട് പോയെങ്കിൽ മാത്രമേ കോവിഡ് - 19 എന്ന മഹാമാരിയെ നമുക്ക് പൂർണമായും തുടച്ചു നീക്കാൻ സാധിക്കൂ. കൊറോണ വൈറസ് കേരളത്തിൽ നിന്നും പൂർണമായും ഒഴിവാക്കിയാൽ പോലും നമ്മൾ പുറത്തു പോയി വരുമ്പോൾ സാനിട്ടയിസറോ, സോപ്പോ ഉപയോഗിച്ച് കൈയ്യും ,കാലും കഴുകിയതിനു ശേഷമേ വീടിനുള്ളിൽ പ്രവേശിക്കാവൂ . വ്യക്തി ശുചിത്വം നമ്മളെല്ലാവരും പാലിക്കേണ്ടതാണ്. അങ്ങനെ പാലിച്ചാൽ കൊറോണ വൈറസ് മാത്രമല്ല മറ്റ് അനവധി വൈറസിൽ നിന്നും നമുക്ക് രക്ഷനേടാം.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം