മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/നമുക്ക് അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് അതിജീവിക്കാം !!

പരീക്ഷ അടുക്കുന്നതിന്റ നേരിയ ഭയം അപ്പുവിനുണ്ടായിരുന്നു. എങ്കിലും എന്നത്തേയും പോലെ വളരെ ഉത്സാഹത്തോടുകൂടിയാണ് അവൻ സ്കൂളിലേക്ക് പോയത്. സ്കൂളിലേക്ക് പോകുമ്പോൾ ഉണ്ടായിരുന്ന സന്തോഷമോ ഉത്സാഹമോ സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ അവന്റെ മുഖത്തുണ്ടായിരുന്നില്ല. അമ്മ അവനോട് കാര്യം തിരക്കി. അപ്പു അമ്മയോട് ഇങ്ങനെ പറഞ്ഞു; "അമ്മേ നാം നേരിട്ട് കൊണ്ടിരിക്കുന്ന മഹാ മാരിയെ തുടർന്ന് നമ്മുടെ സ്കൂൾ അടച്ചു. എനിക്ക് എന്റെ കൂട്ടുകാരെ അടുത്ത വർഷമല്ലേ കാണാൻ പറ്റു. അത് മാത്രമല്ല ഈ വർഷത്തെ കൊല്ലപരീക്ഷയും ഉണ്ടാവില്ല ".ഈ വൈറസിനെ തുരത്താൻ കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം, ഇടയ്ക്കിടെ വെള്ളം കുടിക്കണം, സാമൂഹ്യ അകലം പാലിക്കണം, പുറത്തേക്ക് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണം, എന്നൊക്കെ ടീച്ചർ പറഞ്ഞു തന്നിട്ടുണ്ട്. ഈ മഹാവിപത്തിനെ നമുക്ക് ഒറ്റക്കെട്ടായി അതിജീവിക്കണം. അമ്മേ നമുക്ക് വീടിന്റെ പിന്നാമ്പുറത്തു പച്ചക്കറി കൃഷി തുടങ്ങിയാലോ? ഇപ്പൊ കൃഷി തുടങ്ങിയാൽ lock Down കഴിയുന്നതിനു മുന്നേ തന്നെ നമുക്ക് വിഷരഹിത പച്ചക്കറികൾ കഴിക്കാം". അങ്ങനെ അമ്മയും മകനും നല്ലൊരു അടുക്കള തോട്ടവും ഉണ്ടാക്കി.

ശിവാനി.എസ്.രാജ്
7A മമ്പറം.യു.പി
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ