മമ്പറം എച്ച് .എസ്.എസ്/പ്രാദേശിക പത്രം
ഓണാഘോഷം 2017-18
മമ്പറം ഹയർ സെക്കൻഡറി സ്കൂളിൽ ഓണം ആഘോഷിച്ചു. പലതരം കലകളാലും കളികളാലും ഓണം അതിഗംഭീരമായി ആഘോഷിച്ചു. പൂക്കള മത്സരം നടത്തി. സ്കൂൾ വിദ്യാർത്ഥികൾ തന്നെയാണ് എല്ലാത്തിനും മുൻകൈയെടുത്തത്. വിഭവസമൃദ്ധമായ സദ്യ കുട്ടികളാൽ ഒരുക്കപ്പെട്ടു. ഓണത്തിനോടനുബന്ധിച്ച് വിവിധ തരം കലാപരിപാടികൾ നടത്തപ്പെട്ടു. കലാമത്സര വിജയികളെ അഭിനന്ദിക്കുകയും സമ്മാനം നൽകി പരിപാടി വിജയിപ്പിക്കുകയും ചെയ്തു. ഈ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചത് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ. രവീന്ദ്രൻ മാസ്റ്ററാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ പരിപാടികൾ സമാപിച്ചു.