ഇതേത് സ്ഥലം?
എന്താണ് ഇവിടെ നടക്കുന്നത്?
ഈ വിജനത എവിടെ നിന്ന് വന്നു?
ഇവിടം ഇങ്ങനെ ആയിരുന്നോ?
ഒരു നിമിഷത്തെയ്ക്ക് തന്റെ സർവ ശക്തിയും നഷ്ടപ്പെടുന്നതയി അവൾക്കു തോന്നി. ചുറ്റും മരങ്ങൾ നിറഞ്ഞ ആ പ്രദേശം അവൾക്ക് തികച്ചും അവ്യക്തമായിരുന്നു. ആ നിഗൂഡത തന്നെ വിട്ടുപോയ ആത്മാവിനെ തിരയാനുള്ള വേളയായി അവൾ കണക്കാക്കി. എങ്ങും ഇരുട്ട്.
അവൾ കുറച്ചുകൂടി മുഞ്ഞോട്ടു പോയി.
എങ്ങും നിറഞ്ഞി രുന്ന മഞ്ഞിൽ അങ്ങിങ്ങായി തങ്ങി നിന്ന വെളിച്ചം കണ്ട് അവൾ സ്തബ്ദയായി. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ഏറി വന്ന മൂടൽ മഞ്ഞിനെ തുളച്ചു കയറിയ വെളിച്ചത്തിൽ അവൾ ചില നിറങ്ങൾ കണ്ടു.
അതിൽ അവളെ അവിടേക്ക് മാടി വിളിച്ച നിറം അവയിൽ നിന്നും അവളിലേക്കു തെളിഞ്ഞു വന്നു.
കാലന്റെ നിറം.