മന്ദങ്കാവ് എ. എൽ. പി സ്കൂൾ/മലയാളസമിതി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ഭാഷാപരവും സാഹിത്യപരവുമായ കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മന്ദങ്കാവ് എ.എൽ.പി.. സ്കൂളിൽ പ്രധാനാദ്ധ്യാപികയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് മലയാളസമിതി. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മലയാളസമിതി പ്രത്യേകം ഊന്നൽ നൽകാറുണ്ട്. കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകൾ, കേരളപ്പിറവി ദിനാഘോഷം, നാടൻപാട്ട് ശില്പശാല. സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ, ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട് ചുമർ പത്രികകളും ചാർട്ടുകളും തയ്യാറാക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും മലയാളസമിതിയുടെ ഉദ്ദേശ്യലക്ഷങ്ങളിൽ പെട്ടവയാണ്. കുട്ടികളുടെ കലാ സാഹിത്യാഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ 3 പതിപ്പുകൾ മലയാളസമിതി അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ പൂത്തുമ്പി (2012 -13), മയിൽപ്പീലി(2014-15), മണിച്ചെപ്പ്(2016-17 ) എന്നീ 3 പ്രസിദ്ധീകരണങ്ങളും സമിതിയുടെ വലിയൊരു നേട്ടമായിത്തന്നെ കരുതുന്നു. മലയാളസമിതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനദിനത്തിൽ അദ്ധ്യാപികയും കവയിത്രിയുമായ ശ്രീമതി. മാലതി നമ്പ്യാർ നിർവ്വഹിച്ചു

വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മലയാള സമിതിയുടെ പ്രസിദ്ധീകരണങ്ങൾ

സ്കൂൾ മലയാളസമിതിയുടെ പ്രധാനപ്രവർത്തനങ്ങൾ അറിയുന്നതിന് ചുവടെ കാണുന്ന കണ്ണികളിൽ അമർത്തുക

1.പതിപ്പുകൾ

2.വായനാപക്ഷാചരണം

3.കേരളപ്പിറവി

4.ആടിപതിന്നാലിന്റെ പൊരുൾതേടി

5.ബഷീർ അനുസ്മരണം

6.മാതൃഭാഷാദിനാചരണം

7.പത്രവാർത്ത തയ്യാറാക്കാം