3.കേരളപ്പിറവി
കേരളപ്പിറവിദിനമായ നവംബർ ഒന്ന് അതിവിപുലമായിത്തന്നെ സ്കൂളിൽ ആചരിച്ചു വരുന്നു. കുട്ടികൾക്കു വേണ്ടിയുള്ള പ്രശ്നോത്തരിമത്സരം, കേരളഗാനാലാപനം, ചുമർപ്പത്രികകളും പതിപ്പുകളും തയ്യാറാക്കൽ തുടങ്ങി വിവിധ പരിപാടികൾ കേരളപ്പിറവിദിനയോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്. 2017-18 അദ്ധ്യയനവർഷത്തെ കേരളപ്പിറവിദിനാഘോഷം ഉദ്ഘാടനം ചെയ്തത് നടുവണ്ണൂർ ഗ്രാമപഞ്ചായത്തംഗം ശ്രീ.സി.പി.പ്രദീപൻ ആണ്. ശ്രീ.രാജേഷ് ഇടുവാട്ട് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അധ്യക്ഷനായിരുന്നു.