മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-23

പൊൻകതിർ 2022 -രക്ഷാകർത്തൃ സമ്മേളനവും പ്രതിഭകളെ ആദരിക്കലും

പത്താം ക്ലാസിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഒരു ബോധവൽക്കരണ ക്ലാസ് 22/07/2022 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മുതൽ ഡോക്ടർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തി. തുടർന്ന് 2021 മാർച്ചിൽ നടന്ന എസ്എസ്എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അവാർഡ് നൽകി ആദരിച്ചു.

സത്യമേവ ജയതേ

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിന് പരിപാടിയുടെ ഭാഗമായി മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ സത്യമേവ ജയതേ എന്ന് ഡിജിറ്റൽ ഇൻഫർമേഷൻ പ്രോഗ്രാം നടത്തുകയുണ്ടായി. കൈറ്റിൽ നിന്നും പ്രത്യേകം പരിശീലനം സിദ്ധിച്ച അധ്യാപിക ശ്രീമതി ലിൻസി തോമസ് 2022 ഓഗസ്റ്റ് അഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ ഒരു മണിവരെ സ്കൂളിലെ എല്ലാ അധ്യാപകർക്കും പരിശീലനം നൽകി. തുടർന്ന് അതാത് ക്ലാസ് ടീച്ചേഴ്സ് ഓഗസ്റ്റ് 10 ,11 തീയതികളിൽ എല്ലാ കുട്ടികൾക്കും ഈ പരിശീലനം നൽകുകയുണ്ടായി.

മിഡ്‌ ടേം പരീക്ഷയും ക്ലാസ് പി ടി എ യും

മുൻവർഷങ്ങളിലേതുപോലെ കുട്ടികളിലെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ഓണപ്പരീക്ഷയ്ക്ക് മുന്നോടിയായി ജൂലൈ 20 മുതൽ മിഡ്‌ ടേം പരീക്ഷകൾ നടത്തുകയുണ്ടായി .ഇതിനെ തുടർന്ന് ഓഗസ്റ്റ് 9 മുതൽ 11 വരെ തീയതികളിലായി എല്ലാ ക്ലാസിലെയും ക്ലാസ് പി ടി എ സംഘടിപ്പിച്ചു.

Flowers Comedy Ulsav എന്ന ടിവി പ്രോഗ്രാമിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ സി എം ഐ സന്യാസ വൈദികനും അധ്യാപകനും കൂടിയായ ഫാദർ വിപിൻ കുരിശുതറ സി എം ഐ സ്കൂളിന്റെ ക്ഷണം സ്വീകരിച്ച് ഓഗസ്റ്റ് 10ന് സ്കൂളിൽ എത്തുകയും കുട്ടികൾക്കായി ഒരു മോട്ടിവേഷണൽ പ്രസംഗം നടത്തുകയും ഗാനം ആലപിക്കുകയും ചെയ്തു.

കുസാറ്റിലേക്ക്

2022 ഓഗസ്റ്റ് 20 ശനിയാഴ്ച, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെയും ശാസ്ത്ര ക്ലബ്ബിലെ കുട്ടികളുടെയും നേതൃത്വത്തിൽ ഒരു ഏകദിന പഠന പര്യടന യാത്ര നടത്തുകയുണ്ടായി.അവിടെ ക്രമീകരിച്ചിരിക്കുന്ന ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി, കണക്ക് ,സാമൂഹ്യശാസ്ത്രം ,എന്നിവയ്ക്കായി പ്രത്യേകം ലാബുകൾ, സയൻസ് പാർക്ക് ,ലൈബ്രറി എന്നിവയെല്ലാം കുട്ടികളിൽ വളരെയധികം ജിജ്ഞാസ ഉളവാക്കുന്നതായിരുന്നു. കണ്ടു വിശ്വസിക്കുവാൻ, പരീക്ഷിച്ചറിയുവാൻ ,സഹായിക്കുന്ന വളരെ കൗതുകം നിറഞ്ഞതും എന്നാൽ ഉല്ലാസ പ്രദവുമായ ഒരു യാത്രയായിരുന്നു അത് എന്ന് എല്ലാ കുട്ടികളും വിലയിരുത്തി.

എസ്എസ്എൽസി റിസൾട്ട് 2021-22

2021- 22 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയെഴുതിയ 160 കുട്ടികളും വിജയിച്ചു. 100% റിസൾട്ട് ലഭിക്കുകയുണ്ടായി .കൂടാതെ 19 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

എൻ സി സി കുട്ടികളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം സമുചിതമായി ആഘോഷിച്ചു. അതിരാവിലെ സ്കൂളിൽ എത്തിയ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ യോഗ അഭ്യസിക്കുകയും തുടർന്ന് അതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.

ജൂൺ 19 വായനാദിനം സ്കൂൾ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ച വായനാദിനത്തിൽ കുട്ടികളുടെ ആകർഷകമായ വിവിധ പരിപാടികൾ നടത്തി.

ശാസ്ത്രോത്സവം 2022

ചേർത്തല സബ് ജില്ലയുടെ ശാസ്ത്രോത്സവം 14 10 2022 തിരുനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. പ്രസ്തുത മേളയിൽ ഈ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടുകയും ചെയ്തു. പ്രവർത്തിപരിചയമേളയിൽ ഫാബ്രിക് പെയിന്റിംഗ്, തടിയിൽ കൊത്തുപണി, മെറ്റൽ എൻഗ്രേവിംഗ്,പ്ലാസ്റ്റർ ഓഫ് പാരീസ് മോൾഡിങ്, എന്നീ ഇനങ്ങളിൽ യഥാക്രമം ഗോപിക സുരേഷ്, ഗോപീകൃഷ്ണൻ,ആര്യദേവ് മാർട്ടിൻ സുനിൽ എന്നിവർ ഒന്നാം സ്ഥാനവും എഗ്രേഡും കരസ്ഥമാക്കി. ഫാബ്രിക് പെയിന്റിംഗ് യൂസിങ് വെജിറ്റബിളിൽ Bhama രണ്ടാം സ്ഥാനവും ബി ഗ്രേഡും, ബീഡ്സ് വർക്കിൽ ദേവി കൃഷ്ണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഐടി മേള

സബ് ജില്ല ഐടി മേഖലയിൽ പ്രസന്റേഷൻ വിഭാഗത്തിൽ സാന്ദ്ര ജോസഫ് ഒന്നാം സ്ഥാനവും എ ഗ്രേഡും, ഡിജിറ്റൽ പെയിന്റിങ് മൂന്നാം സ്ഥാനവും ബി ഗ്രേഡും കരസ്ഥമാക്കി.

സ്കൂൾ സ്പോർട്സ്

സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 4 മുതൽ 13 വരെ തീയതികളിലായി വിവിധ ക്ലാസുകളിലെ കുട്ടികൾക്കായി സൗഹൃദ ഫുട്ബോൾ മത്സരം നടത്തുകയും പ്രസ്തുത മത്സരത്തിൽ എട്ടു സി 9 സി 10 സി എന്നീ ക്ലാസുകളുടെ കുട്ടികൾ യഥാക്രമം വിജയിക്കുകയും ചെയ്തു

സബ്ജില്ല ഫുട്ബോൾ ടൂർണ്ണമെന്റ്

2022 23 അധ്യയന വർഷത്തിലെ ചേർത്തല സബ് ജില്ല ഫുട്ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ മദർ തെരേസ ടീം ഒന്നാം സ്ഥാനം നേടുകയും തുടർന്ന് 14 10 2022 കായംകുളത്ത് വച്ച് നടന്ന റവന്യൂ ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ചെസ് മത്സരം

ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ ഗെയിംസ് സീനിയർ ചെസ്സ് മത്സരത്തിൽ ഉത്തര എസ് ജേതാവായി. ഈ മത്സരത്തിലെ ജൂനിയർ പെൺകുട്ടികളുടെ ചെസ് മത്സരത്തിൽ വരദ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഇരുവരും സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ആലപ്പുഴയുടെ ആദരം

2021 22ലെ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ സ്കൂളുകളെയും, വിദ്യാർത്ഥികളെയും അഡ്വക്കേറ്റ് എ എം ആരിഫ് എം പി മെറിറ്റ് അവാർഡ് നൽകി ആദരിച്ചു. 14-10-2022 ആലപ്പുഴ പാതിരപ്പിള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പ്രസ്തുത പരിപാടിയിൽ 100% വിജയം കൈവരിച്ചതിന് ഉള്ള ട്രോഫി മുഹമ്മ മദർ തെരേസ സ്കൂളിന് ലഭിച്ചു. കൂടാതെ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും ട്രോഫി ലഭിച്ചു.

 
ആലപ്പുഴയുടെ ആദരം

ജൂനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പ്

2022 ഒക്ടോബർ 8 9 തീയതികളിൽ മദർ തെരേസ ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് ആലപ്പുഴ ജില്ല അത്ളിറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ജൂനിയർ ചാമ്പ്യൻഷിപ്പ് നടത്തുകയുണ്ടായി. പ്രസ്തുത ചടങ്ങ് ആലപ്പുഴ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ശ്രീ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു 2000 കുട്ടികൾ പങ്കെടുത്ത കായിക മാമാങ്കത്തിന് ശേഷം ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ എൻ സമ്മാനദാനം നിർവഹിച്ചു.

സ്കൂൾതല ശാസ്ത്രോത്സവം 2022

2022 ഒക്ടോബർ ഏഴാം തീയതി വെള്ളിയാഴ്ച സ്കൂൾ ശാസ്ത്രോത്സവം നടത്തി 8 9 10 ക്ലാസുകളിലെ കുട്ടികൾ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ, ഇമ്പ്രവൈസ്ഡ് എക്സ്പീരിമെന്റ് എന്നീ വിവിധ വിഭാഗങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്തു.പ്രവർത്തിപരിചയവുമായി ബന്ധപ്പെട്ട മത്സരങ്ങൾ ഓൺ ദി സ്പോട്ട് ആയി നടത്തി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.

സ്പോർട്സ് ഡേ

2022 സെപ്റ്റംബർ 31ന് സ്കൂൾ സ്പോർട്സ് ഡേ നടത്തി. 8 9 10 ക്ലാസുകളിലെ കുട്ടികൾക്കായി ജമ്പിങ് റണ്ണിങ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗത്തിലുള്ള മത്സരങ്ങൾ നടത്തി സമ്മാനാർഹരായവരെ കണ്ടെത്തി സബ്ജില്ല മത്സരങ്ങൾക്ക് തുടർ പരിശീലനം നൽകി

ഓണാഘോഷം

തുടർച്ചയായി രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഓടിയെത്തി ഓണം മദർ തെരേസ കുടുംബം സമുചിതമായി ആഘോഷിച്ചു. ഓണ പരീക്ഷയ്ക്ക് ശേഷം സ്കൂൾ അടച്ച ദിവസം സെപ്റ്റംബർ രണ്ടാം തീയതി രാവിലെ എട്ടുമണിക്ക് പൂക്കള മത്സരത്തോടെ ആരംഭിച്ച ഓണാഘോഷം പ്രസംഗമത്സരം ഓണപ്പാട്ട് തിരുവാതിരകളിൽ എന്നിവയ്ക്ക് ശേഷം കുട്ടികൾക്കായി റിംഗ് സ്ട്രോ കുപ്പിയിൽ വെള്ളം നിറയ്ക്കൽ സുന്ദരിക്ക പൊട്ടുതൊടിയിൽ എന്നീ ആകർഷകമായ മത്സരങ്ങളോടെ നടത്തി. തുടർന്ന് ആവേശജനകമായ വടംവലിയും നടത്തി. എല്ലാ മത്സരങ്ങൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ചേർന്നപ്പോൾ ഈ വർഷത്തെ ഓണം കുട്ടികളിൽ മറക്കാനാവാത്ത ഓർമ്മയായി എന്നും നിലകൊള്ളുന്നു.

സബ്ജില്ലാ അത്‌ലറ്റിക് മീറ്റ് 2022 -23

തുറവൂർ ചേർത്തല സബ് ജില്ലകളുടെ അത് മീറ്റ് 2022 23 മുഹമ്മദ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു തുറവൂർ സബ്ജില്ല അത്‌ലറ്റിക് മീറ്റ് നവംബർ 5 6 ശനി ഞായർ ദിവസങ്ങളിലായും ചേർത്തല സബ് ജില്ല അത്‌ലറ്റിക് മീറ്റ് നവംബർ 14 ,15 തിങ്കൾ , ചൊവ്വ ദിവസങ്ങളിലായും നടത്തുകയുണ്ടായി.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ എല്ലാ അധ്യാപകരും 2022 സെപ്റ്റംബർ 26ന് ചേർത്തല നേതൃത്വത്തിൽ നടത്തിയ ലഹരിക്കെതിരെ ഉള്ള പ്രത്യേക ക്ലാസുകളിൽ പങ്കെടുത്തു. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ലഹരി ഉപയോഗത്തിനെതിരെ കുട്ടികളെ ബോധവൽക്കരിക്കുന്നതിനും സഹായകമാകുന്ന പ്രത്യേക ക്ലാസ് ആയിരുന്നു അത്. തുടർന്ന് അവിടെനിന്നും ലഭിച്ച മോഡ്യൂൾ ഉപയോഗിച്ചുകൊണ്ട് എല്ലാ ക്ലാസ് അധ്യാപകരും കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ലഹരിയുടെ ദൂഷ്യവശങ്ങൾ കുറിച്ച് അവരെ ബോധവൽക്കരിക്കുകയും ചെയ്തു. ഒൿടോബർ ആറിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടന സന്ദേശം തൽസമയം കുട്ടികളെ കേൾപ്പിച്ചു.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ചേർത്തല ജില്ല അസോസിയേഷൻ 2022 ഒക്ടോബർ 25 ആം തീയതി നടത്തിയ ലഹരി വിമുക്ത സൈക്കിൾ റാലിയിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. ഒക്ടോബർ 28ന് മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ റാലിയിൽ ഈ സ്കൂളിലെ നൂറുകുട്ടികൾ പങ്കെടുക്കുകയും ലഹരിയുടെ ഉപയോഗത്തിനെതിരെ പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണത്തിൽ പങ്കാളികളാവുകയും ചെയ്തു.

ലഹരിക്കെതിരെ മനുഷ്യ ചങ്ങല

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മദർ തെരേസ ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് മുഹമ്മദ് ഗ്രാമപഞ്ചായത്തിന്റെ വാർഡിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. തുടർന്ന് കുട്ടികൾ എല്ലാവരും ലഹരി മരുന്നിനെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

YIP Training

സാമൂഹ്യ മാറ്റത്തെ ത്വരിതപ്പെടുത്തുന്ന പുതിയ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കുകയും അവസമൂഹത്തിന് ഗുണകരമാകുന്ന വിധത്തിൽ പ്രവർത്തന പഥത്തിലെത്തിക്കുവാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് K- DISC ന്റെ ലക്ഷ്യം.( Kerala development and Innovation Strategic Council.).ഈ സംവിധാനത്തെകുറിച്ചുള്ള അറിവ് സ്കൂൾ കുട്ടികളിൽ എത്തിക്കുന്നതിനും കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് K DISC, KITE മായി ചേർന്ന് വൈ ഐ പി യെ കുറിച്ച് തയ്യാറാക്കിയ മൊഡ്യൂൾ പരിശീലനത്തിന് ഈ സ്കൂളിൽ നിന്നും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാർ പങ്കെടുത്തു. തുടർന്ന് ഒക്ടോബർ 10,13,14,19, 20 എന്നീ തീയതികളിലായി ലിറ്റിൽ കൈറ്റ്സ് മിസ്സ്‌ട്രെസ് മാരായ ശ്രീമതി മിനി വർഗീസ്,ശ്രീമതി ലിൻസി തോമസ് എന്നിവർ 8,9, 10 ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും ആയി പ്രസ്തുത ക്ലാസ് എടുത്തു.നൂതന ആശയങ്ങളും കൂട്ടായ പ്രയത്നവും ഉപയോഗിച്ച് സമൂഹത്തിൽ മാറ്റങ്ങൾ വരുത്താമെന്നും ഇപ്രകാരം രൂപപ്പെടുന്ന ആശയങ്ങളെ കൃത്യമായി നടപ്പിലാക്കുന്നതിനും വെല്ലുവിളികളെ തരണം ചെയ്യുന്നതിനുള്ള സംവിധാനമാണ് വൈ ഐ പി എന്ന് മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ഇതുവഴി സാധിച്ചു.