മദ്രസ്സ അൻവാരിയ എൽ പി എസ്/അക്ഷരവൃക്ഷം/ കുണ്ടിൽ വീണ കിണ്ടൻ പൂച്ച
കുണ്ടിൽ വീണ കിണ്ടൻ പൂച്ച
കിണ്ടൻ പൂച്ച മഹാവികൃതിയാണ്. നേരം വെളുത്താൽ അവൻ വീട്ടിൽ നിന്ന് ഇറങ്ങി നടത്തവും നാട് ചുറ്റലും അവന് പതിവാണ്. ഒരു ദിവസം പൂച്ച നടക്കാനിറങ്ങയപ്പോൾ നടന്നു നടന്നു ഒരു കാട്ടിലെത്തി. പെട്ടെന്ന് ..... എന്തോ ഒരു ശബ്ദം. അവൻ പേടിച്ചു വിറച്ചു....ചുറ്റിനും നോക്കി...പിന്നോട്ട് നോക്കിയപ്പോൾ കറുമ്പനായ ഒരു ആനയെ കണ്ടു. ആനയെ കണ്ടപ്പോൾ അവന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. കണ്ണുകൾ ചുവന്നു പോയി. പേടിച്ചു വിറച്ചു അവൻ മുമ്പോട്ടു ഓടി. ഓടുന്നതിന്റെ ഇടയിൽ അവൻ ഒരു കുണ്ടിലേക്ക് വീണു!! കുണ്ടിൽ നിറയെ കരിഓയിൽ ഉണ്ടായിരുന്നു. അവൻ നിലവിളിച്ചു. ആയ്യോാ...രക്ഷികണേ ഞാൻ ഈ കുണ്ടിൽ വീണേ. പൂച്ചയുടെ കരച്ചിൽ കേട്ട് അത് വഴി പോയ കുരങ്ങച്ചൻ അവനെ കുഴിയിൽ നിന്ന് രക്ഷിച്ചു. രക്ഷപ്പെട്ട കിണ്ടൻ പൂച്ച കുരങ്ങച്ചനോട് നന്ദി പറഞ്ഞു. ഈ സഹായം ഞാൻ ഒരിക്കലും മറക്കില്ല..നന്ദി.... കിണ്ടൻ പൂച്ച രക്ഷപ്പെട്ടു കയിഞ്ഞ് അവനെ നോക്കുമ്പോൾ ദേഹം മുഴുവൻ കറുപ്പ് നിറം. അവൻ അത് കണ്ട് സങ്കടപ്പെട്ടുവീട്ടിലേക് തിരിച്ചു പോയി....!!
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ