മണിയൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/വൈകിവന്ന വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
വൈകിവന്ന വസന്തം

വൃദ്ധസദനത്തിന്റെ നീണ്ട വരാന്തകൾ വളരെ ശാന്തമായി കിടക്കുന്നു. എല്ലാവരും ഉറക്കത്തിലാണ്. പാറക്കൂട്ടങ്ങളുടെ ഇടയിൽനിന്നും ഉറുമ്പ് അരിക്കുന്ന നേരിയ ശബ്ദം അവരുടെ ഇരു ചെവികളിലും വന്ന് പതിച്ചു. (പ്രപഞ്ചമാകെ ഉറക്കത്തിന്റെ നിഴലിലായിട്ടും അവർ കാത്തിരിക്കുകയാമ്. പൂർണമായും അന്ധ- യായ അമ്മ. അവരുടെ കൺപോളകളെ ഒന്നു തഴുകാൻ ഉറക്കത്തിന് പോലും ദയയില്ലായിരുന്നു. രാത്രി വീണ്ടും പുതിയ ഒരു പ്രഭാതത്തിന് പ്രാണൻ നല്കി. കിഴക്കൻ ചക്രവാളം സൂര്യകിരണത്താൽ പ്രശോഭി- തം. പ്രകൃതിയുടെ ഓരോ വ്യതിയാനങ്ങളും അവർക്ക് മനഃപ്പാഠമായിരുന്നു. ശാന്തമായ വരാന്ത വീണ്ടും ബഹളകോലാഹലങ്ങളാൽ അശാന്തമായി. വളരെ പരിഹാസം നിറഞ്ഞ ഭാവത്തോടെയായിരുന്നു മറ്റ് അന്തേവാസികൾ അവരുടെ ഈ ഇരിപ്പിനെ നോക്കിക്കണ്ടത്. ' ഒരേയോരു മോനിട്ടേച്ച് പോയതാ പിന്നെ ആർക്ക് വേണ്ടിയും ഈ നോക്കിയിരിക്കണ്ടേ ? ഇത്തരം വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായിതിലാവനെ അവർ അതിനെയോന്നും മുഖവിലക്കെടുക്കുന്നില്ല. പകൽ വീണ്ടും ഇരുട്ടുന്നു. യാതോരു മാറ്റവുമില്ലാതെ അവ എന്നും ഒരേ കാര്യങ്ങൾ തുടരുന്നു. ഇവയെല്ലാം സൂക്ഷ്മമായി മനസ്സിലാക്കിക്കൊണ്ട് അവർ ആ ഇരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ എത്ര കോഴിഞ്ഞുപോ- യി. ദിവസങ്ങൾ പുതിയ പുതിയ വിഭവങ്ങളുമായി മാറി മാറി വന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ വന്നു. തന്റെ ഒരേയോരു മകൻ തന്റെ കൈവിരലുകളിൽ തൂങ്ങി നടന്നവൻ. പക്ഷേ വന്നപോ- ലെ തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് അവൻ പോവാനും ഒരുങ്ങി. തന്റെ പേരിൽ അവശേഷിക്കു- ന്ന സ്വത്തിന് വേണ്ടിയാണ് വന്നതെങ്കിലും അവൻ വന്നുവല്ലോ എന്നായിരുന്നു അവരുടെ വാദം. തിരിച്ച് നടക്കാനൊരുങ്ങിയപ്പോൾ കൂടെയുള്ളവരുടെ ശബ്ദം എന്തേ മകൻ കൊണ്ടുപോണില്ലേ ? ഹോ, അവന് വലിയ തിരക്കുകളല്ലേ. എന്നെയും കൊണ്ട് പോയാ ബുദ്ധിമുട്ടല്ലേ. പിന്നെ.... ഇടക്കുവെച്ച് അവരുടെ ശ്ബദം ചിന്നംപിന്നമായി ചിതറി. തിരിച്ച് പോവാനൊരുങ്ങിയ മകനെ അവിടുത്തെ നടത്തിപ്പു- കാരനമായ ഫാദർ തടഞ്ഞു പോവും മുമ്പ് ഒരു കാര്യമറിയക്കണമെന്ന് തോന്നി അതാ വന്നത് എന്ന- ദ്ദേഹം ആ മകനോട് പറഞ്ഞു. ശേഷം താനീ ലോകത്തിന്റെ വെളിച്ച കാണാൻ കാരണമായ ഒന്നിനെ- ക്കുറിച്ച്‌ദ്ദേഹം ആ മകനോടായി പറഞ്ഞു. ഒപ്പം അവനൊരനാഥനാണെന്ന സത്യവും. വർഷങ്ങൾക്ക്മുമ്പ് നിന്നെ എന്റെ സഹോദരനിൽനിന്നും ആ അമ്മ ഏറ്റെടുക്കുമ്പോ നിനക്ക് കാഴ്ചയില്ലായിരുന്നു. പിന്നീട് ആ അമ്മയുടെ കാഴ്ച നഷ്ടപ്പെട്ടതെങ്ങിനെയെന്നും നിനക്ക് കാഴ്ച ലഭിച്ചതെങ്ങിനെയെന്നും നിനക്ക് ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ച് തിരിഞ്ഞുനടന്നു. ആകെ ഒരു തളർച്ച. എന്ത് ഞാൻ അനാഥനാണെന്നോ ? കാഴ്ചയില്ലാത്തവനായിരുന്നെന്നോ ? അവനാകെ നിശ്ചലവാസ്ഥയിലായി കാഴ്ചയില്ലാത്തവനായിരുന്നെന്നോ അമ്മയെ ഇങ്ങനെയൊരു വൃദ്ധ സദനത്തിലെത്തിക്കാൻ ഞാൻ കാരണ കണ്ടത് എന്തൊരപരാധിയാ- ണ് ഞാൻ. അവൻ വളരെ പെട്ടെന്ന് തന്നെ തിരികെ അമ്മയുടെ അടുത്തേക്ക് ഓടി. പക്ഷേ അവൻ തികച്ചും വൈ- കിപ്പോയി. ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത അവൻ......

നേഹ
6 ബി മണിയൂർ യൂ പി സ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ