ചൈനയിൽനിന്നും പുറപ്പെട്ടുവന്നൊരു
വൈറസാണു കൊറോണ
മാനവരാശിയെ കിടുകിടാവിറപ്പിച്ച
വൈറസാണു കൊറോണ
നിമിഷനേരംകൊണ്ട്കൊന്നുതള്ളുന്നൊരു
വൈറസാണു കൊറോണ
മനുഷ്യരെയെല്ലാം വീട്ടിലിരുത്തുന്ന
വൈറസാണു കൊറോണ
പണികൂലിയില്ലാതെ പട്ടിണിയിലാക്കുന്ന
വൈറസാണു കൊറോണ
വലുതും ചെറുതും നോക്കാത്തൊരു
വൈറസാണു കൊറോണ
അതിശക്തനെന്നു ഭാവിച്ച മനുഷ്യനിതാ
നിൻെ്റ മുൻപിൽ മുട്ടുമടക്കുന്നു
കൊറോണ...കൊറോണ...
ഇതൊരു കൊറോണക്കാലം