മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/എന്റെ ഗ്രാമം
മണപ്പള്ളി
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ തഴവ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമം.
ഭൂമിശാസ്ത്രം
തെക്ക് തൊടിയൂർ,വടക്ക് വള്ളികുന്നം, കിഴക്ക് ശൂരനാട്, പടിഞ്ഞാറ് കുലശേഖരപുരം പഞ്ചായത്തുകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
അഴകിയകാവ് മണപ്പള്ളി ഗവ: എൽ. പി സ്കൂൾ എന്ന പ്രാഥമിക വിദ്യാലയo.,ആറോളം അങ്കണവാടികൾ, അൽ മുനവറ എന്ന മത പാഠശാല എന്നീ വിദ്യാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു
ആരാധനാലയങ്ങൾ
ഹിന്ദു - മുസ്ലിം - ക്രൈസ്തവർ തുല്യമായും സഹോദര്യത്തോടെയും കഴിയുന്ന ഗ്രാമം. അഴകിയകാവ് ദേവീക്ഷേത്രം, പറമ്പത്തുകുളങ്ങര മഹാദേവ ക്ഷേത്രം (പാവുമ്പ കാളീ ക്ഷേത്രം) എന്നിവയും തെക്കൻ മണർകാട് എന്നറിയപ്പെടുന്ന ക്രിസ്ത്യൻ പള്ളിയും ജുമാ മസ്ജിദുകളും ഇവിടുണ്ട്.
ഇവിടങ്ങളിലെ വിശേഷദിവസങ്ങൾ നാട്ടുകാർ ജാതിഭേദമന്യേ ആഘോഷിക്കുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
മൂന്നു ഹോസ്പിറ്റലുകൾ, രണ്ടു പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, മൃഗാശുപത്രി, കൃഷിഭവൻ എന്നീ സർക്കാർ സ്ഥാപനങ്ങൾ,
ആയുർവേദ ഹോസ്പിറ്റൽ, ഹോമിയോ, ദന്ത ഹോസ്പിറ്റലുകൾ എന്നിങ്ങനെ ഒരു ഗ്രാമത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഇവിടുണ്ട്.
പ്രാധാന്യം
തഴച്ചെടികൾ അതിരുതിരിച്ചിരുന്ന ഗ്രാമത്തിൽ തഴയോലകളിൽ കൈവിരലുകളാൽ മെനഞ്ഞ മനോഹരമായ തഴപ്പായകൾ പേര് കേട്ടവയും അക്കാലത് മുഖ്യ വരുമാനമാർഗ്ഗവും ആയിരുന്നു