മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ വിറപ്പിച്ച കൊറോണ

ഇന്ന് കോവിഡ് 19 ന്റെ ഭീതിയിലാണല്ലോ ലോകം മുഴുവനും . വൈദ്യശാസ്ത്രം ഏറ്റവും കൂടുതൽ പുരോഗമിച്ച ഈ നവ നൂറ്റാണ്ടിൽ സോപ്പ് വെള്ളം കൊണ്ട് കഴുകിയാൽ പോകുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ തന്നെ അഭിപ്രായപ്പെടുന്നു ഒരു വൈറസിനെ തോൽപ്പിക്കാൻ കഴിയാതെ വികസിത രാജ്യങ്ങളിലെ വികസന നായകന്മാർ പോലും നെടുവീർപ്പ് ഇടുകയാണല്ലോ . ഭൂഖണ്ഡമാകെ പരിശോധിച്ചാൽ ലോകം അവസാനിക്കാൻ പോവുകയാണോ എന്ന് നമുക്ക് തോന്നിപ്പോകും. ഞാൻ ഈ കുറിപ്പ് എഴുതുമ്പോൾ ഒരുലക്ഷത്തി അൻപത്തിനായിരത്തി തൊള്ളായിരത്തി എഴുപതിനാല് ജീവനുകളാണ് ഇതിനാലാകം പൊഴിഞ്ഞു പോയത് . ജനങ്ങളെ കൊന്നൊടുക്കാൻ വേണ്ടി ആയുധ കൂമ്പാരം ഉണ്ടാക്കി വെച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രങ്ങൾ പോലും ഒരു ടാബ്ലെറ്റ് നു വേണ്ടി ലോകത്തോട് കേണു അപേക്ഷിക്കുന്ന അതി ദയനീയമായ കാഴ്ചയാണ് നാം കണ്ടുകൊണ്ട് ഇരിക്കുന്നത് . ജപ്പാനിൽ 80 ആശുപത്രികളിൽ കയറി ഇറങ്ങിയത് പനിയും ശ്വാസം മുട്ടലുമായി ആംബുലൻസിൽ ചെന്ന രോഗിയെ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുന്നഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം നടന്നുകൊണ്ടിരിക്കുന്നു . രണ്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്താൽ പോലും ഉണ്ടാകാത്ത അത്രയും മരണ സംഖ്യ ആണ് ഓരോ രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് . ഇന്ത്യയുടെ ആരോഗ്യ വകുപ്പിന്റെ വേൾഡോമീറ്റർ ഇത് സംബന്ധമായ വ്യക്തമായ കണക്കുകൾ പുറത്തു വിട്ടിട്ടുണ്ട് ., യൂ .എസ് ഇൽ മാത്രം ഏഴുലക്ഷത്തി ഇരുപത്താറായിരത്തി എഴുന്നൂറ്റിഎഴുപത്താറു പേർക്ക് രോഗം സ്ഥിരീകരിച്ചു . ലക്ഷകണക്കിന് ആളുകൾ നിരീക്ഷണത്തിലുമാണ് . മുപ്പത്തെണ്ണായിരത്തിനു പുറത്തു ജീവനുകൾ പൊലിഞ്ഞു . വൈറസ് മനുഷ്യന്റെ ഉറക്കം കെടുത്തുമ്പോൾ ഇനി ഒരേഒരു മാർഗം ഉള്ളത് ആരോഗ്യ മേഖലയിൽ ഉള്ളവർ നിർദേശിക്കുന്നത് അനുസരിച്ചു മുന്നേറുക എന്ന് മാത്രം ആണ് . കോറോണയെ പിടിച്ചു കെട്ടുന്ന കാര്യത്തിൽ കേരള സർക്കാരും ആരോഗ്യ വകുപ്പും കേരള ജനതയും ഒറ്റക്കെട്ടായപ്പോൾ ലോകത്തിന്റെ നെറുകയിൽ കേരളസംസ്ഥാനം കേരള സംസ്ഥാനം ജ്വലിച്ചു നിൽക്കുന്നത് കണ്ടു നമുക്ക് സന്തോഷിക്കാം .

മാഹിൻ ബാസ് . എഛ്
6B മാഹിൻ ബാസ് . എഛ് , എസ് വി പി എം എൻ എസ് എസ് യൂ പി എസ് മണപ്പള്ളി ,കൊല്ലം ,കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം