ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/ശുചിത്വ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ജീവിതം

നാം മാറണം
ഇതു കാണണം
ഈ ലോകമാകവെ
ഇതു കണ്ടു കൊണ്ടു വേണം
തലമുറകൾ വളരുവാൻ മാനവർ ഭൂമിയിൽ വാണ കാലം
ഇത് പാരമ്പര്യത്തിൻ്റെ ആവർത്തനം
ആദി ശിലായുഗം തൊട്ടു തന്നെ
നമ്മൾ എന്നും ശുചിത്വ മായ് പോന്ന കാലം
ഐതിഹ്യമാലകൾ കോർത്തു കിടക്കുന്ന
കേരളമാണിതെന്നോർമ്മ വേണം
നാമോർക്കണം
ചിന്തിക്കണം
ആ ഭാരതത്തെയും
ലജ്ജാപൂർണ്ണമായ ഈ പുതിയ കാലവും
കഷ്ടപ്പെട്ട് അന്നൊരാ കർഷകരും
കാത്തുസൂക്ഷിച്ച് പോന്നോരാനുഷ്ഠാനം
കാലത്തിൻ മാറ്റങ്ങളെ തുടർന്നു
വീണ്ടും കൽപ്പിച്ച നൂതന രീതികളും
കണ്ടുപിടുത്തങ്ങൾ രോഗമായ് മാറുമ്പോൾ ആരോഗ്യത്തിൻ കാര്യം കഷ്ടത്തിലാ....
ഈ ലോകം 'ആ' പല രോഗമായ്
കണ്ണീരിലാളുമ്പോൾ
ശ്രദ്ധിക്ക തന്നെ വേണം
ആരോഗ്യ ജീവിതം.....
പാലിക്കണം ,ജീവിക്കണം
ശുചിത്വമോടെ നാം
ആരോഗ്യ പൂർണ്ണമായ ഒരു കാലഘട്ടമായ്.....
കൽപ്പിക്കണം നല്ലപാഠങ്ങളായ്
ആരോഗ്യത്തിൻ മാതൃക കുഞ്ഞുങ്ങളിൽ
ശീലിക്കണം നല്ല രീതിയിലായ്
വൃത്തി, സംസ്ക്കാരപാഠങ്ങൾ
ആദ്യം മുതൽ
മാറ്റി നിർത്തേണമസുഖങ്ങളെ
നമ്മൾ കാത്തു സൂക്ഷിക്കേണമാരോഗ്യത്തെ
നമ്മൾ അറിയണം
അറിയിക്കണം
ഈ ലോകമാകവെ
ചെറുത്തുനിൽപ്പിലൂടെ
തിരിച്ചു നേടുവാൻ.....
വൃത്തിയായുള്ളൊരു നല്ല ശീലം
ഇന്നു കാട്ടുക നമ്മളീ ഭൂലോകത്തിൽ
മറ്റുള്ളവർക്കൊരു മാതൃകയായ് നമ്മൾ
മാറുക ഇന്നത്തെ കലികാലത്തിൽ
മാനവികതയെ മുൻനിർത്തി കൊണ്ടുള്ള
ജീവിതമാകവെ ജീവിക്കണം
പിൻതുടരണം നല്ല ശീലങ്ങൾ
ശീലിച്ചു വളരണം
ജീവിച്ചു തീർക്ക നമ്മൾ
ശുചിത്വ ജീവിതം.....

വിഷ്ണു പ്രിയ സി.എ
8 എ ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത