നക്ഷത്രക്കുഞ്ഞേ നക്ഷത്രക്കുഞ്ഞേ മിന്നാമിന്നീ
മണ്ണിലും വിണ്ണിലും പൊൻതരി വെട്ടവുമായ്
മിന്നിത്തെളിഞ്ഞു വന്നെത്തുംസ്വപ്നചിറകു -
വിരിച്ചണയുമ്പോലെ,കെട്ടിപ്പിടിക്കുവാൻ തോന്നും
എന്ത് വെളിച്ചമാണയ്യയ്യാ കണ്ണാടിക്കുപ്പിയിലിട്ടാൽ
ഒരു നക്ഷത്രമായ് പാറിപ്പറക്കും മിന്നാമിന്നി
മിന്നാമിന്നി കൂട്ടുകാരൊപ്പം കളിക്കില്ലേ നീ
മിന്നാമിന്നി മിന്നാമിന്നി നിൻ കൂടെവിടെയാ
മിന്നാമിന്നി പാറിപ്പറന്നിടും ചങ്ങാതി
മണ്ണിലും വിണ്ണിലും പാറിപ്പറക്കു നീ
നിൻ ചെറുവെട്ടം കണ്ടാൽ താരകമായ്തോന്നും
മിന്നാമിനുങ്ങേ എങ്ങോട്ടാണി തിടുക്കം