ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/കൊറോണ -ഒരു ലഘു വിവരണം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ -ഒരു ലഘു വിവരണം

ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോകരാജ്യങ്ങൾ. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണുന്നതുകൊണ്ടാണ് ക്രൗൺ എന്ന അർഥം വരുന്ന കൊറോണ എന്ന പേരിൽ ഈ വൈറസുകൾ അറിയപ്പെടുന്നത്.

  • കൊറോണ വൈറസിന്റെ ഉത്ഭവം

2019 ഡിസംബറിൽ വുഹാനിലാണ് കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.വുഹാനിലെ കടൽ വിഭവ മാർക്കറ്റിൽ ഉള്ളവർക്കാണ് രോഗം കൂടുതൽ ബാധിച്ചത്.

  • രോഗലക്ഷണങ്ങൾ

ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പണി,ചുമ,ജലദോഷം,അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങൾ

  • രോഗം പകരുന്നത്

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നു.രോഗിയുമായി അടുത്ത ഇടപഴകുമ്പോൾ രോഗം പടരാൻ സാധ്യതയുണ്ട്. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പടരാനിടയുണ്ട്.പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ പ്രത്യേകിച്ച് പ്രായമായവരിലും ചെറിയ കുട്ടികൾക്കും രോഗം പടരാനുള്ള സാധ്യത ഏറെയാണ്.

  • ചികിത്സ

കൊറോണ വൈറസ് ബാധയ്ക്കു ഇതുവരെ മരുന്നുകളോ വാക്സിനുകളോ കണ്ടുപിടിച്ചിട്ടില്ല.രോഗലക്ഷണങ്ങൾക്കു ശമനം നൽകുന്ന വേദന സംഹാരികൾ,ഗുളികകകൾ എന്നിവയാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഇവരെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലാക്കി ചികിത്സിക്കേണ്ടതുണ്ട്.

  • പ്രതിരോധം

സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക.ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.മാസ്ക് ധരിക്കുക.തുമ്മുമ്പോഴും ചുമക്കുമ്പോഴും ടൗൽ കൊണ്ടോ റ്റിസ്സ്എ കൊണ്ടോ മുഖം മറക്കുക. സാമൂഹിക അകലം പാലിക്കുക.പനിയോ ജലദോഷമോ ഉള്ള ആളുകളുമായി ഉള്ള സമ്പർക്കം ഒഴിവാക്കുക.

ജിയോൻ ഇ ജെ
5C ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം