ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/കൊറോണയുടെ യാത്രയും ദുഖവും
കൊറോണയുടെ യാത്രയും ദുഖവും
ഹ,ഹ,ഹ....! ഞാനാണ് കൊറോണ എന്ന കോവിഡ് -19. ചൈനയിലെ വുഹാനിലാണ് എന്റെ ജനനം എന്ന് പറയപ്പെടുന്നെങ്കിലും ഞാൻ ഇതിനു മുന്നേ സമൂഹത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.അന്നെനിക്ക് ഇത്രയ്ക്കും ദൃഢമായ ശക്തിയുണ്ടായിരുന്നില്ല. ആദ്യം ഞാൻ കാറിനയിലെ മനുഷ്യ ജന്മങ്ങൾക്കിടയിൽ സംഹാരതാണ്ഡവമാടി. എന്റെ സംഹാര താണ്ഡവത്തിൽ ഓരോന്നോരോന്നായി പൊഴിഞ്ഞു ഇല്ലാതെയായി. ആയിരങ്ങളിലും പതിനായിരങ്ങളിലും ലക്ഷങ്ങളിലും പടർന്നുപിടിച്ചുകൊണ്ട് ഞാൻ ഓരോ കുടുംബത്തിന്റെയും അടിത്തറ ഇളക്കി. എന്നിട്ടും എന്നിലെ കലിയടങ്ങാതെ ഞാൻ മറ്റൊരു രാജ്യത്തേക്ക് ചേക്കേറി. ഇറ്റലിയായിരുന്നു അടുത്ത ലക്ഷ്യം.അവിടത്തെ ജനങ്ങളിലേക്ക് ഞാൻ പടർന്നു പിടിച്ചു. പതിനായിരങ്ങളെ കൊന്നൊടുക്കി.എന്നെ പേടിച്ചു ആരും പുറത്തിറങ്ങാതെയായി.അതിൽ ആനന്ദം കണ്ടെത്തിയ ഞാൻ മറ്റു രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരുന്നു.അതിൽ ഞാൻ എന്തെന്നില്ലാത്ത സന്തോഷം കണ്ടെത്തി. 22 ലക്ഷം പേർക്ക് വൈറസ് കൊടുക്കുവാനും ഒന്നര ലക്ഷം പേരെ കൊന്നൊടുക്കുവാനും എനിക്ക് സാധിച്ചു.ലോകത്താകമാനം സാമ്പത്തികമാന്ദ്യം കൊണ്ടുവരാൻ സാധിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ലോകത്തുള്ളവരെല്ലാം എനിക്കൊരു പുതിയ പേരിട്ടു മഹാമാരി.അങ്ങനെ വിദേശരാജ്യത്തു നിന്ന് വരുന്നവരുടെ ശരീരത്തിലൂടെ ഞാൻ ഇന്ത്യയിലെത്തി.ആദ്യമൊക്കെ ഇന്ത്യയിലെ എന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു.വിവിധ സംസ്‌ഥാനങ്ങളിൽ ചെന്ന് നോക്കി.ജനങ്ങളോട് പുറത്തിറങ്ങരുത് ,കൊറോണ എന്ന മഹാമാരി ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നു ഇന്ത്യൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ജനങ്ങൾ അതോടെ പുറത്തിറങ്ങാതെയായി.ഞാൻ പരാജയപെട്ട് പോകുമോ എന്ന് തോന്നിത്തുടങ്ങി. അങ്ങനെ പല സംസ്‌ഥാനങ്ങളിലും പോകുന്നതിനിടയിൽ ഞാൻ കേരളത്തിലെത്തി. ഞാൻ ചൈനയിലായിരിക്കുമ്പോൾ ഒരു തവണ കേരളത്തിൽ വന്നതാണ്. എന്നെ അന്ന് എല്ലാവരും കൂടി പരാജയപ്പെടുത്തി വിട്ടു. കേരളത്തിൽ എന്റെ രണ്ടാം വരവിനെ സ്വീകരിക്കാൻ കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യൻ പിണറായി സാറും ശ്രീമതി ശൈലജ ടീച്ചറും വടിയുമായി തയ്യാറായി നിൽപ്പുണ്ടായിരുന്നു.കുറച്ചു പേരിലേക്ക് മാത്രമേ എനിക്കു കടക്കുവാൻ സാധിച്ചുള്ളൂ.ഞാൻ വിചാരിച്ചതിലും കൂടുതൽ ജാഗ്രതയും കരുതലും അവിടുത്തെ ജനങ്ങൾക്കുണ്ടായിരുന്നു.എന്റെ വരവോടെ എല്ലാ സ്കൂളുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടി.കേരളത്തിൽ എന്നെ വളരാൻ ആരും സമ്മതിച്ചില്ല.ഞാൻ പരാജയപെട്ടു തുടങ്ങി. കേരളത്തിൽ ഞാൻ കണ്ട കാഴ്ച വളരെ വൃത്തിയുള്ള അന്തരീക്ഷവും നല്ല അനുസരണയുള്ള ജനങ്ങളെയുമാണ്. വല്ലാതെ വിഷമിച്ചു പോയ ഞാൻ മറ്റു പല സംസ്ഥാനങ്ങളെയും കണ്ടെത്തി.അവിടത്തെ ജനങ്ങളിലൂടെ ഞാൻ ഇപ്പോഴും സംഹാരതാണ്ഡവമാടുകയാണ്.പതിനായിരം പേരിൽ കൂടുതൽ രോഗം വരുകയും 500 പേരിൽ കൂടുതൽ മരിക്കുകയും ചെയ്തു. കേരളത്തിലെ ജനങ്ങൾ ഏതു പ്രതിസന്ധിഘട്ടത്തെയും ഒത്തൊരുമിച്ചു നേരിടാൻ കഴിവുള്ളവരാണെന്നു തെളിയിച്ചു കഴിഞ്ഞു.ഇത് മനസ്സിലാക്കിയ ഞാൻ കേരളത്തിൽ നിന്നും മെല്ലെ മെല്ലെ വിടവാങ്ങുകയാണ്.എന്നെ തുടച്ചുമാറ്റുമെന്നാണ് ലോകം പറയുന്നതെങ്കിലും എനിക്ക് പോകുവാൻ ഒട്ടും തന്നെ താല്പര്യമില്ല. ഇനി ഏഹ്ട്ര കാലം കഴിഞ്ഞാലും എന്നെ നിങ്ങളാരും മറക്കില്ലെന്ന് കരുതുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം