സഹായം Reading Problems? Click here


ബ്ലോസം പബലിക് സ്കൂൾ ചെരണി/അക്ഷരവൃക്ഷം/പ്രകൃതി സായാഹ്നം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സായാഹ്നം

പൊഴിഞ്ഞുപോകുമീ കാലങ്ങൾതന്നുള്ളിലെവിടെയോ
ഒളിഞ്ഞുമറയും ചവർപ്പിലലിയുമില്ലാതും സ്മരണകൾ

അൽപാൽപമായിയൊരിക്കൽ കാലം വിളിച്ചോതും
പ്രകൃതി പഠിപ്പിക്കും ശാന്തിതൻ സുന്ദരസത്യ പാഠങ്ങൾ

ജീവിതലായനിയിൽ തിളക്കുമതിൻ
രോഷജ്വാലകളിന്നെങ്ങിനെ സഫലമല്ലാതായി തീരും

ഓർമകളെണ്ണി മറഞ്ഞുപോലതു ഓർക്കാ
തിരക്കിലാണോ എങ്കിലതിന്നു വ്രതം

ശ്യാമവർണ്ണ സുന്ദരിയായി ജ്വലിച്ചുനിൽക്കു-
മതുയിട മങ്ങലേൽപ്പിക്കാതെ തുടരും

ഒരു ചെറുകാലപഠനമല്ലിത് ഒരുജീവാപാതയിലെവിടെയോ
ലയിച്ചമർന്ന കയ്പ്പാർന്ന സ്വല്പമോർമകൾ

പാരിതൻ നിഴലായിയെന്നും കൂട്ടിരിക്കുമിതെന്നും
അതിന്റെ ജീവാപാതയിൽ ചേർന്ന് തുടിക്കും

മനോഹാരിതയിൽ മുഴുകിനിൽപ്പൂ മാമരമെല്ലാം
യന്ത്രവാളാൽ മരണത്തിനുമുന്നേ അടർന്നുവീണു

പാപരക്ഷസ്സുകൾ ഒഴുകിളയ്ക്കുമീ നദികളെന്നോ
പാപമാം കരങ്ങളാൽ നിർഭാഗ്യവാൽ നിന്നുപോൽ

ദുഷ്ടതതുളുമ്പും നെറ്റിക്കരയിൽ പാപക്രൂരാണുക്കളെ
മായ്ക്കും പൂജിച്ച പൊടിയെന്തേ വരച്ചൂ

മാനവരാശിതൻ രക്തംചീറ്റും കരങ്ങളെന്തേയിന്നു
ദേവദേവീമാരുടെയമ്പലത്തിൽ കൈകൂപ്പി നിന്നൂ

പൂർണചന്ദ്രനുദിക്കും നിലാവിനെന്തേ
ക്രൂരതതൻ മുറവിളികൾ കേട്ടുണർന്നൂ

കാണികൾക്കു മുന്നിലീ പ്രകൃതി ആനന്ദവസ്തു
എന്നാലതു വ്രണപ്പെടുത്തുന്നവന്റെ അഹന്തവസ്തു

പ്രകൃതിതൻ സദുപദേശം ചൊരിയുമീ തിരകൾ
കഠിനമായതു അലയടിക്കയാൽ ആണിയറ്റുപോയി

തോൽക്കില്ലെന്നും, കാലിടറാതെയും പ്രപഞ്ച
രക്ഷകയായെന്നുമരുളി ചെയ്യുമതിൻ ജീവിതസായഹ്നം...

ആയിഷ മില
9A ബ്ലോസ്സം പബ്ലിക് സ്കൂൾ ചെരണി, മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത