ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ കാലം

കൊറോണക്കാലം എല്ലാവരിലും പേടിപ്പെടുത്തിയ കുറെ നാളുകൾ. എത്രയോ പേർ ഈ ലോകത്തിൽനിന്ന് യാത്രയായി. യാത്രകൾ ചെയ്യാതെ, കൈകൾ സോപ്പിട്ടു കഴുകിയുമെല്ലാം നമ്മൾ ഈ വൈറസിനെ തുരത്താൻ ശ്രമിക്കുകയാണ്. അതുവഴി നമ്മൾ നമ്മെ മാത്രമല്ല രക്ഷിക്കുന്നത് ഒരു സമൂഹത്തെയാണ്‌.

ലോക്ക് ഡൗൺ കാലയളവിൽ നമ്മുടെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാൽ വണ്ടികളുടെയോ യാത്രക്കാരുടെയോ ഒച്ചയും അനക്കവുമൊന്നും ഇല്ലാതെ നിശബ്ദമായി കിടക്കുന്ന റോഡുകൾ. റെയിൽവേ പാളങ്ങളിൽ തീവണ്ടിയുടെ ചൂളംവിളിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. ആരാധനാലയങ്ങൾ പൂട്ടിയിരിക്കുന്നു. എങ്ങും എവിടെയും ശൂന്യതമാത്രം. ഇതുപോലെ ഒരവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല.

എന്നാൽ വീടുകളിലെ കാഴ്ചകൾ മനോഹരമാണ്. അച്ഛനും അമ്മയും മക്കളും ഒത്തൊരുമിച്ചു സന്തോഷത്തോടെ കഴിയുന്നു. അടുക്കളയിൽ സഹായിക്കാനും മക്കളോടൊപ്പം കളിക്കാൻ അച്ഛൻമാർ സജീവം. അമ്മമാർ മക്കളെ സന്തോഷിപ്പിക്കാനും ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കികൊടുക്കാനും വെമ്പൽ കൊള്ളുന്നു. തിരക്കിന്റെ ലോകത്തു ജീവിക്കുന്ന മാതാപിതാക്കൾ മക്കളെ മറന്നു പോയ സമയം ഉണ്ടായിരുന്നു. അവരെ ശ്രദ്ധിക്കാനോ, തമാശ പറയാനോ, സ്നേഹിക്കാനോ മറന്നുപോയ മാതാപിതാക്കൾ ഇന്നിതാ... ഈ ലോക്ക് ഡൗൺ കാലത്ത്..... അതെല്ലാം തിരികെ വന്നിരിക്കുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ലോക്ക് ഡൗൺ കാലം ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചതിന്റെ കാലം കൂടിയായി

അലീന ജോൺ
7 എ ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം