ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിസംരക്ഷണം

രോഗ പ്രതിരോധത്തിൽ പരിസ്ഥിതിയുടെ പങ്ക്.
ആരോഗ്യവും ശുചിയുള്ളതും സുസ്ഥിരവുമായ പരിസ്ഥിതി മനുഷ്യന്റെ അടിസ്ഥാന അവകാശമായി ആഗോള തലത്തിലും ദേശീയ തലത്തിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രതിരോധ ആരോഗ്യ പരിപാലനത്തിൽ പരിസ്ഥിതി ഒരു സുപ്രധാന കടമ വഹിക്കുന്നു. നമ്മുടെ ദൈനംദിന ജീവിത ശൈലി ആണ് പ്രതിരോധ ശക്തി കുറയ്ക്കുന്നത്.രോഗങ്ങളും മരുന്നുകളും ഒരുപോലെ പിടിമുറുക്കുന്ന സമൂഹമായി കേരളം മാറിയിരിക്കുന്നു. പ്രകൃതിയിൽ ലഭ്യമാകുന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവയെല്ലാം ഭക്ഷിച്ചാൽ പ്രതിരോധ ശക്തി കൂട്ടാം. മനുഷ്യന്റെ ആരോഗ്യം, കാട്, കാവ് തുടങ്ങിയ ആവാസ വ്യവസ്ഥകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാടിന് ആരോഗ്യം ഉണ്ടാകണമെങ്കിൽ, കാടിന് ആരോഗ്യം ഉണ്ടാകണം. രോഗകാരികളായ സൂക്ഷ്മജീവികളെ, അവരുടെ ആവാസവ്യവസ്ഥയിൽ നിലനിർത്താനും, ജനിതക മാറ്റങ്ങൾ വരാതെ നോക്കുവാനും മനുഷ്യരിലേക്കുള്ള പകർച്ചവ്യാധി സൃഷ്ടാക്കളാകാതിരിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. പ്രകൃതിസംരക്ഷണമാണ് അതിനുള്ള മാർഗം. അതിനാൽ പ്രകൃതിസംരക്ഷണം, ഒരു രോഗ പ്രതിരോധ പ്രവർത്തനം കൂടിയായി നമ്മൾ ഏറ്റെടുക്കണം

ദേവിക ലിജോ
8 ഡി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം