ബി ജെ എസ് എം വി എച്ച് എസ് എസ് മഠത്തിൽ/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും
  1. ശുചിത്വം അറിവ് നൽകും

ഏഴാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു സ്വാതി . അവളുടെ ടീച്ചർ വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് പറഞ്ഞിരുന്നു. പകെടുക്കാതവർക്ക് വലിയ ശിക്ഷയും നൽകുമെന്ന് പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല. ആരാണെന്ന് പട്ടികയിൽ നേക്കിയപ്പേൾ സീതയാണെന്ന് മനസ്സിലായി.ക്ലാസ്സ് ലിഡർ സ്വാതി സീതയുടെ അടുത്ത ചെന്ന് ചോദിച്ചു. നീ എന്താ ഇന്ന് പ്രാർത്ഥനയ്ക്ക് വരാത്തതെന്ന്. സീത മറുപടി പറയാൻ തുടങ്ങിയതും ടീച്ചർ ക്ലാസിലേക്ക് വന്നതും ഒരെ സമയത്തായിരുന്നു.

ടീച്ചർ ചോദിച്ചു."സ്വാതി ഇന്ന് ആരെക്കെയായിരുന്നു പ്രാർത്ഥനയ്ക്ക് വരാതെയിരുന്നത്."സ്വാതി പറഞ്ഞു.സീത ഒഴിച്ച് ബാക്കി എല്ലാവരും വന്നു.ടീച്ചർ സീതയോട് ചോദിച്ചു.എന്താ സീതെ സ്വാതി പറഞ്ഞത് ശരിയാണോ നീ എന്താ പ്രാർത്ഥനയിൽ പങ്കെടുത്തില്ലേ. ടീച്ചർ എന്താ പറയാൻ പോകുന്നേ എന്ന ആകാംക്ഷയോടെ ക്ലാസ് റൂമ്മ് ശാന്തമായി കാണപ്പെട്ടു.അവളെ നോക്കിയ വിദ്യാർത്ഥികൾ എല്ലാവരും ഇന്ന് എന്തായാലും സീതക്ക് ശിക്ഷ ലഭിക്കും എന്ന് ചിന്തിച്ചു ക്കൊണ്ട് പരസ്പരം നോക്കി ചിരിച്ചുക്കൊണ്ടിരുന്നു.

               അവർക്ക് സീതയെ അത്രയ്ക്ക് ഇഷ്ടമായിരുന്നില്ല.സീത നന്നായി പഠിക്കുന്ന വിദ്യാർഥി കൂടിയായിരുന്നു. അവളുടെ കൈ അക്ഷരം വളരെ മനോഹരമായിരുന്നു. ടീച്ചർ  കൊടുക്കുന്ന Home work എല്ലാം അന്നു തന്നെ എഴുതി പുർതിയാകുമായിരുന്നു . അതിനാൽ മറ്റു വിദ്ധ്വാർതികൾ അവളെ കാണുമ്പോൾ തന്നെ വെറുപ്പ് പ്രകടമാകുമായിരുന്നു.ടിച്ചർ സീതയോട് പറഞ്ഞു. നോക്കു സീതെ തെറ്റു ചെയ്തത് ആരായാലും അവർക്കു ശിക്ഷ ലഭിക്കും.

അതിനു മുമ്പ് നീ പ്രാർത്ഥനയിൽ എന്തുകൊണ്ടാണ് പങ്കെടുക്കാത്തത് എന്ന് പറയു. സീത മറുപടി പറഞ്ഞു."ടീച്ചറെ പതിവുപോലെ പ്രാർത്ഥനാ തുടങ്ങും മുമ്പേതന്നെ ഞാൻ ക്ലാസ്സിൽ എത്തിയിരുന്നു.എന്നാൽ ക്ലാസ്സിലെ വിദ്യാർത്ഥികൾ എല്ലാം അപ്പോൾ തന്നെ പ്രാർഥനയ്ക്ക് പോയിരുന്ന. അപ്പോഴാണ് ഞാൻ ക്ലാസ്സ് റൂം ശ്രദ്ധിച്ചത് ക്ലാസ് റൂമ്മ് മുഴുവൻ വൃത്തികെടായിരുന്നു. കീറിയ കടലാസ് കഷ്ണങ്ങൾ അവിടെ എല്ലാം ചിതറികിടകുകയായിരുന്നു. ക്ലാസ് റൂമ്മ് കാണാൻ തന്നെ മഹാവിർത്തികെടായിരുന്നു. മാത്രമല്ല ഇന്ന് ഇത് വൃത്തിയാകെണ്ട വിദ്യാർത്ഥികൾ ക്ലീൻ ചെയ്യാതെ പ്രാർത്ഥനയിൽ പങ്കെടുക്കാനായി പോയെന്ന് എനിക്ക് മനസ്സിലായി. എന്നാൽ ഞാൻ എങ്കിലും ഇവിടെ വൃത്തിയാക്കമെന്ന് കരുതി അതു ചെയ്തു.അപ്പോഴെക്കും പ്രാർത്ഥനാ തുടങ്ങിയതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല ടീച്ചർ. അവർക്ക് പകരം നീ എന്താ ഇത് ചെയ്തത് എന്ന് ടീച്ചർ ചോദിക്കുമായിരിക്കും . നല്ലത് ആർക്കുവെണമെങ്കില്ലം ചെയ്യാമെന്ന് എനിക്കു തൊന്നി സാർ. മാത്രമല്ല ശുചിത്വ ത്തിന്റ പ്രധാന്യതെപ്പറ്റി സാർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുല്ലോ .വൃത്തിഹിനമായ സ്ഥലത്തുനിന്ന് പഠിപ്പിച്ചാൽ എങ്ങനെ യാണ് സാർ അറിവ് വരുക. അതുകെണ്ടാണെ ഞാൻ ഇതു ചെയ്തത്. തെറ്റാണെങ്കിൽ സാർ തരുന്ന എന്തു ശിക്ഷയും ഏറ്റുവാങ്ങുകയാണ് ഞാൻ . സാർ എല്ലാവരെടുമായി പറഞ്ഞു. ഇതു പോലെ എല്ലാവരും പ്രവർത്തികുകയാണെങ്കിൽ തീർച്ചയായും നമ്മുടെ പള്ളികുടം ശുചിത്വമായി തീരും. ടീച്ചർ പറഞ്ഞു.:"നീ എന്റെ വിദ്യാർത്ഥി ആയതിനാൽ ഞാൻ അഭിമാനിക്കുന്നു.നിന്നെ ഞാൻ ശിക്ഷിക്കില്ല.ടീച്ചർ സീതയെ അഭിമാനതോടെ നോക്കി, മറ്റു കുട്ടികളോട് കുട്ടികളെ കണ്ടില്ലേ സീതയുടെ സംസ്കാരം എന്ന് പറഞ്ഞു ".


ഗുണപാഠം: സദുദ്ദേശത്തോടെയുള്ള പ്രവർത്തികൾ പ്രശംസഹർകമാണ്


സോനാ സോഫി
7A ബി ജെ എസ്എം മഠത്തിൽ വി എച് എസ് എസ് തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ