കാക്കേ കാക്കേ പറന്നു വാ
മുറ്റത്തൊരുപിടി ചോറു തരാം
നീയില്ലാതെ നിൻ സ്വരമില്ലാതെ
കേഴുന്നു എൻ പരിസരം
തീറ്റ കാണുമ്പോൾ നിൻ
കൂട്ടരെയൊക്കെ നീ വിളിക്കുമല്ലോ
ഈ കൊറോണക്കാലം എന്നെ
ഓർമപ്പെടുത്തുന്നു നിൻ കൂട്ടായ്മ
പൊരുതാം പൊരുതാം നമുക്കൊരുമിച്ച്
നേടാം നേടാം അതിജീവനം