Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ മതി ഭയം വേണ്ട
സ്കൂൾബസ്സിറങ്ങി വീട്ടിലേക്ക് ഓടിവന്ന അമ്മു ബാഗ് മേശപ്പുറത്ത് വെച്ച് അടുക്കളയിലേക്ക് ഓടിച്ചെന്നു. ചായ കുടിക്കുന്നതിനിടയിലാണ് അവളുടെ അമ്മ പറഞ്ഞത് രമേശൻമാമൻ ഇറ്റലിയിൽ നിന്നും വന്നിട്ടുണ്ടെന്ന്. മട്ടന്നൂർ എയർപോർട്ടിൽ നിന്നും നേരെ കാറിലാണ് വീട്ടിലെത്തിയത്. രമേശ്‌മാമൻ എല്ലാ വർഷവും വേനലവധികാലത്താണ് നാട്ടിലെത്താറ്. പിന്നെ രണ്ടു മാസത്തോളം അമ്മുവിനും കൂട്ടുകാർക്കും ഉത്സവമാണ്. എല്ലാവർക്കും സമ്മാനങ്ങളുമായിട്ടാണ് രമേശൻമാമൻ എല്ലാ വർഷവും എത്താറുള്ളത് അമ്മു ചായ കുടിക്കാതെ തന്നെ അയല്പക്കത്തെ മാമന്റെ വീട്ടിലേക്ക് ഓടിപോകുവാൻ തിടുക്കം കാണിച്ചപ്പോൾ" ഇപ്പോൾ പോകേണ്ട... നാളെത്തെ പരീക്ഷയ്ക്ക് പഠിക്കുവാൻ നോക്ക് "എന്ന് കർശനമായി അമ്മ താകീത്ത് ചെയ്തു. പിന്നെ ഒന്നും പറയാതെ "സാമൂഹികപാഠം പഠിക്കുവാൻ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു മൂന്നുപേർ വീട്ടിൽ വന്നു അമ്മയോട് രമേശ് മാമന്റെ വീട് അന്വേഷിച്ചു. അവർ അമ്മയോട് എന്തോക്കെയോ സംസാരിക്കുന്നുണ്ട്. അമ്മു ആദ്യം കരുതിയത് അവർ പിരിവുകാർ ആണെന്നാണ്. എന്നാൽ അമ്മയാണ് പറഞ്ഞത് അവർ ആരോഗ്യപ്രവർത്തകരാണ് കൊറോണ പനി വ്യാപിക്കുന്നതിനാൽ വിദേശത്തു നിന്നും വന്ന ആളുകൾക്ക് നിർദേശം നൽകുവാൻ വന്നതാണെന്ന്. കുറച്ചു കഴിഞ്ഞപ്പോൾ ആറുമണി വാർത്തയിൽ അമ്മുവിന് സന്തോഷിക്കുവാൻ ഒരു വാർത്തയുണ്ടായിരുന്നു. "സ്കൂളുകൾ നാളെ മുതൽ അടയ്ക്കുന്നു പരീക്ഷയും മാറ്റിവെച്ചു ".തൊട്ടടുത്ത ദിവസം അമ്മു പതിവിലും നേരെത്തെ ഉണർന്നു. അവളുടെ മനസ്സ് നിറയെ കൂട്ടുകാരോടൊത്ത് രമേശ് മാമന്റെ കൂടെ കളിക്കുന്നതായിരുന്നു. പെട്ടന്ന്തന്നെ ചായ കുടിച്ചു കളിക്കുവാൻ ഇറങ്ങിയ അമ്മുവിനോട് അമ്മ വീട് വിട്ട് പുറത്തു പോകരുതെന്ന് കർശനമായി പറഞ്ഞു. അമ്മയുടെ സ്വഭാവം മാറിയത് അമ്മുവിന് മനസിലായില്ല. "എന്തെ "എന്നാ ?
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ
|