ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


ഈ പ്രകൃതി നമ്മുടെ അമ്മയാണ്. പരിസ്ഥിതി ഇപ്പോൾ പല പ്രശ്നങ്ങളിലും പെട്ട് നശിക്കുകയാണ്. ഇതിനുകാരണം മനുഷ്യർ തന്നെയാണ്. പല മനുഷ്യരും വീട്ടിലെ വേസ്റ്റുകൾ നിക്ഷേപിക്കുന്നത് പാടങ്ങളിലും പുഴകളിലും ആണ്. ഇതുമൂലം പരിസ്ഥിതി വളരെ വൃത്തിഹീനമാകുന്നു. പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക്, ഈച്ച, പല പ്രാണി കളും ഉണ്ടാകുന്നു. ഈ പ്രാണികൾ പല അസുഖങ്ങൾ ക്കും കാരണമാകുന്നു. ചില മനുഷ്യർ കാടുകളും മരങ്ങളും വെട്ടി നശിപ്പിക്കുകയും ചെയ്യുന്നു. ചിലരാണെങ്കിൽ പാറകൾ ഇടിച്ചു നിരപ്പാക്കുകയും ചെയ്യുന്നു. മരങ്ങളിൽ നിന്നുമാണ് മനുഷ്യർക്കും ജീവജാലങ്ങൾക്കും വായുവും തണലും കാറ്റും കിട്ടുന്നത്. മരങ്ങൾ ഇല്ലെങ്കിൽ മനുഷ്യർക്കും ജീവജാലങ്ങൾക്കും എങ്ങനെ ശുദ്ധവായു കിട്ടും? എങ്ങനെ മനുഷ്യരും ജീവജാലങ്ങളും ജീവിക്കും? ഇപ്പോൾ പല മനുഷ്യരും ഈ കാര്യം മറക്കുകയാണ്. ഇതിനുവേണ്ടി മനുഷ്യർ നല്ല രീതിയിൽ പ്രവർത്തിക്കണം, മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിനു പകരം മരങ്ങൾ നട്ടുപിടിപ്പിക്കുക ആണ് വേണ്ടത്. പിന്നെ മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്കരിക്കുക. പുഴകൾ, തോടുകൾ മലിനമാക്കാതെ ശ്രദ്ധിക്കുക, ലോക പരിസ്ഥിതി ദിനം ജൂൺ അഞ്ചിനാണ്. എല്ലാ വർഷവും പരിസ്ഥിതി ദിനം ആഘോഷിക്കാറുണ്ട്. കൂടാതെ കുട്ടികളുടെ സ്കൂളിൽ ജൂൺ അഞ്ചിന് പല പരിപാടികളും ഉണ്ടാകാറുണ്ട്. പരിസ്ഥിതി ദിനത്തിന്റെ ഉദ്ദേശ്യം പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ്. നമുക്കെല്ലാവർക്കും പരിസ്ഥിതിയെ സംരക്ഷിക്കാൻ ആയി ഒത്തൊരുമിക്കാം.

ഭദ്ര ദീപുകുമാർ
4 B ബി.സി.എൽ.പി.എസ് കോട്ടപ്പടി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം