ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/ശുചിത്വമുള്ള ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമുള്ള ഗ്രാമം

പണ്ട് ഒരു രാമപുരം എന്ന ഒരു ഗ്രാമമുണ്ടായിരുന്നു. രാമപുരത്തെ ജനങ്ങൾക്ക്‌ തീരെ വൃത്തിയില്ലായിരുന്നു. ഇവർ അവരുടെ ഉപയോഗം കഴിഞ്ഞ വസ്തുക്കൾ റോഡുകളിലും വീടുകളിലും വലിച്ചെറിയുന്ന പ്രവർത്തിക്കാ രായിരുന്നു. ഇവർക്കുണ്ടായിരുന്ന ചീത്ത സ്വഭാവമായിരുന്നുഅത്. അവരുടെ വൃത്തിയില്ലായ്മക്കു കരണം മടിയായിരുന്നു. മഴക്കാ ലത്തും വേനൽ കാലത്തും ഗ്രാമവാസികൾ ഈപ്രവർത്തി ചെയ്യുന്നവരായിരുന്നു.
അങ്ങനെ മഴകാലത്ത് ഇവർ വലിച്ചെറിയുന്ന ടയറുകളിലും ചപ്പുചവറുകളിലും പ്ലാസ്റ്റിക്‌ സാധനങ്ങളിലും ചിരട്ടകളിലും കവറുകളിലും വെള്ളം തങ്ങി നിൽക്കുകയും അതിൽ കൊതുകുകൾ മുട്ടയിടുകയും കൊതുകുകൾ പെരുകുകയും ചെയ്യുന്നു. അതുകൊണ്ട് രോഗമുണ്ടാകാൻ കാരണമാവുകയും ഗ്രാമനിവാസികളിൽ ഒരുപാട് പേർക്ക് ഡെങ്കിപ്പനിയും ചിക്കൻഗുനിയയും പോലുള്ള രോഗങ്ങൾ ബാധിക്കുകയും ചെയ്തു.
ഗ്രാമവാസികൾക്ക് രോഗം ബാധിച്ചു നിൽക്കുന്നത് രാമപുരത്തെ രാജാവ് ആയ നജാശി രാജാവ് അറിയുകയും ചെയ്തു. ഇതിന് കാരണം രാജാവ് ചോദിക്കുകയും ചെയ്തു.രാജാവ് വൈദ്യരേയും രാജ സേനകളെയും വിളിച്ചു. എന്നിട്ട് പറഞ്ഞു :നമ്മുടെ ഗ്രാമത്തിൽ ഈ രോഗം പിടിപെടാനുള്ള കാരണം എന്താണ്? അവർ രാജാവിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു :നമ്മുടെ നാട്ടിലെ ജനങ്ങൾ വേനൽ കാലത്തും മഴ കാലത്തും ഒരുപോലെ ചപ്പുചവറുകൾ വലിച്ചെറിയുന്നു. അതുകൊണ്ട് കൊതുകുകൾ മുട്ടയിട്ടു പെരുകുകയും ചെയ്യുന്നു. അപ്പോൾ രാജാവ് സൈന്യങ്ങളോട് പറഞ്ഞു :നിങ്ങൾ നമ്മുടെ ജനങ്ങൾക്കു വേണ്ടി വിളംഭരം ചെയ്യൂ നമ്മുടെ ഗ്രാമത്തെ ശുചിത്വ മുള്ള ഗ്രാമമാക്കി മാറ്റൂ ചപ്പുചവറുകളൊക്കെ വൃത്തി യാക്കൂ എന്നു വിളംബരം ചെയ്യൂ. അങ്ങനെ നമുടെ ഗ്രാമത്തെ രക്ഷിക്കൂ.

മുഹമ്മദ്‌ ഷെബീൽ. പി കെ
3 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ