ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/അറിവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
അറിവും ശുചിത്വവും

മനു ഏഴാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു. അവരുടെ അദ്യപകൻ എല്ലാ കുട്ടികളോടും എന്നും രാവിലെ നടക്കുന്ന സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കണം യെന്ന് പറഞ്ഞിരുന്നു. പങ്കെടുത്തില്ലെങ്കിൽ കാഠിന്യം മേറിയ ശിക്ഷ നൽകും എന്നും പറഞ്ഞിരുന്നു. എന്നാൽ ഇന്ന് അസംബ്ലിയിൽ മനു എല്ലാ കുട്ടികളും എത്തിയോ യെന്ന് പരിശോധിച്ചപ്പോൾ ഒരു കുട്ടിയുടെ കുറവുണ്ട് യെന്ന് മനുവിന് മനസിലായി. നോക്കിയപ്പോൾ അവന്റെ ക്ലാസ്സിലെ വരുൺ എന്നാ കുട്ടി ആയിരുന്നു. അസംബ്ലി കഴിഞ്ഞു ക്ലാസ്സിൽ എത്തിയ മനു വരുൺന്റെ അടുത്ത് ചെന്ന് ഇന്ന് അസംബ്ലിയിൽ വരാത്തതിന്റെ കാരണം ചോദിച്ചു. എന്നാൽ വരുൺ മറുപടി പറയാനിന്നപ്പോഴേക്കും ക്ലാസ്സിലെ അദ്യപകൻ ക്ലാസിലേക്ക് കയറി വന്നു. അദ്യപകൻ വന്നപാടെ കുട്ടികൾ എല്ലാവരും അവരുടെ സീറ്റിൽ പോയി ഇരുന്നു. അദ്യപകൻ ഹാജർ വിളിച്ചു കഴിഞ്ഞതിനു ശേഷം. മനു വിനോട് ഇന്ന് അസ്സംബ്ലിയിൽ വരാത്തവരെ പറ്റി ചോദിച്ചു. മനു എഴുനേറ്റ് നിന്ന് വരുൺ അസംബ്ലിയിൽ വന്നിലായിരുന്നു യെന്ന് അധ്യാപകനോട് പറഞ്ഞു. അദ്യപകൻ വരുണിനെ വിളിച്ചു. വരുണിനെ വിളിച്ചപ്പോൾ മറ്റുള്ള കുട്ടികൾക്ക് എല്ലാം സന്തോഷമായി. അവർ കരുതി ഇന്ന് വരുണിന് നല്ല അടി കിട്ടും യെന്ന്. കാരണം വരുൺ നല്ലവണം പഠിക്കുന്ന കുട്ടി ആയിരുന്നു അവന്ക്ക് ആയിരുന്നു എന്നും ക്ലാസ്സിൽ ഫസ്റ്റ്. അത്കൊണ്ട് തന്നെ ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും അവനോട് ചെറിയ ഇഷ്ടക്കേട് ഉണ്ടായിരുന്നു. അധ്യാപകന്റെ അടുത്ത് നിൽക്കുന്ന വരുണിനോട് അധ്യാപകൻ ഇന്ന് അസംബ്ലിയിൽ ചെല്ലാത്തതിന്റെ കാരണം ചോയിച്ചു. അപ്പോൾ വരുൺ അധ്യാപകനോട് പറഞ്ഞു. സാർ,, ഇന്ന് ഞാൻ ക്ലാസ്സിൽ ബെൽ അടിക്കുന്നതിന്റെ മുമ്പ് തന്നെ എത്തിയത് ആയിരുന്നു. എന്നാൽ ക്ലാസ്സിൽ യെത്തിയപ്പോൾ ഞാൻ കണ്ടത് ക്ലീൻ ആകാത്ത ക്ലാസ്സ്‌ റൂം ആയിരുന്നു. ഇന്ന് ക്ലിങിന്റെ ഡ്യൂട്ടി ഉള്ള കുട്ടികൾ അത് ചെയ്യാതെ അസംബ്ലിക്ക് പോയിരുന്നു.അതിനാൽ ഞാൻ ക്ലാസ്സ്‌ വൃത്തിയാകാൻ നിന്നു. ക്ലാസ്സ്‌ വൃത്തിആക്കിയപ്പോഴേക്കും അസംബ്ലി തുടങ്ങിരുന്നു സാർ. സാർ അന്ന് പറഞ്ഞിരുനിലെ നമ്മൾ നിൽക്കുന്ന നമ്മുടെ ചുറ്റുപാടും പരിസ്ഥിതിയും എപ്പോഴും ശുചിത്വമുള്ളതായിരിക്കണം യെന്ന്. അതുമല്ല സാർ ഇവിടം നമ്മൾ അറിവിനേടുന്ന സ്ഥലവുകൂടി അല്ലെ അപ്പോൾ ഇവിടം എപ്പോഴും വൃത്തിആകേണ്ടേ സാർ. വരുണിന്റെ വാക്കുകൾ കേട്ടപ്പോൾ അദ്യപകൻ ഒരുപാട് സന്തോഷം തോന്നുകയും. അവന്റെ ചിന്തകളെ പറ്റിയും സംസ്കാരത്തെ പറ്റിയും ശുചിത്വത്തെ പറ്റിയും മറ്റു കുട്ടികളോട് പറയുകയും. അധ്യാപകൻ അവന്ക് മനോഹര മായ ഒരു സമ്മാനം കൊടുക്കുകയും ചെയ്തു.


അദ്നാൻ
2 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ