ബി.കെ.വി.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്തല/അക്ഷരവൃക്ഷം/കോവിഡ് 19( കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

    ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്-19.നിർഭാഗ്യവശാൽ നമ്മുടെ രാജ്യവും ഈ ദുരിതം അനുഭവിക്കേണ്ടി വന്നു. ലോകത്തെ മുഴുവൻ ദുരിതത്തിലാക്കിയ കോവിഡ് -19ന്റെ ഉത്ഭവം ചൈനയിലെ വുഹാനിലാണ്. മൃഗങ്ങളിൽ നിന്നും വവ്വാലുകളിലേക്കു ആണ് ആദ്യം കൊറോണ വൈറസ് പകർന്നത്. മനുഷ്യരിൽ എത്തിയ വൈറസ്നു പല തവണ ജനിതക മാറ്റം സംഭവിച്ചതാണ് കോവിഡ്-19 എന്ന ഇന്നത്തെ വൈറസ് ഇൽ എത്തിയത്. വളരെ അധികം കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള, നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ചൈനയിൽ മാനവ രാശിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലായി. അവിടുത്തെ സമ്പദ് വ്യവസ്ഥ തകരാറിലായി. ചൈനയിൽ നിന്നും അമേരിക്ക, സ്പെയിൻ,, ഇറ്റലി,ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടു.നമ്മുടെ രാജ്യത്തും കോവിഡ് മൂലം മരണം ഉണ്ടായി. പ്രവാസികളായ അനേകം ജനങ്ങൾ മരണപ്പെട്ടു.അവരുടെ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടു വരാനോ ഉറ്റവർക്ക് കാണാനോ കഴിയാത്ത വിധം കോവിഡ് നമ്മെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു.ഇന്ത്യ ഗവണ്മെന്റ് കോവിഡ്നെ നേരിടാൻ വളരെയധികം മുൻകരുതൽ എടുത്തു.എല്ലാ സംസ്ഥാനങ്ങളിലും ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.നമ്മുടെ കേരളത്തിലെ ഭരണകൂടവും കോവിഡ് നെ അതിജീവിക്കാൻ കർശന നടപടികൾ സ്വീകരിച്ചു വരുന്നു.

    കോവിഡ്നെ പ്രതിരോധിക്കുവാൻ നമ്മൾ എല്ലാവരും സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പരമാവധി പുറത്തു ഇറങ്ങാതിരിക്കുക, ഇറങ്ങേണ്ട അത്യാവശ്യം ഉണ്ടായാൽ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക, വ്യക്തി ശുചിത്വം പാലിക്കുക ഇവ ശ്രദ്ധിക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കുന്നതും ചൂടുള്ള ഭക്ഷണ സാധങ്ങൾ കഴിക്കുന്നതും, വിറ്റാമിൻ -സി അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കഴിക്കുന്നതും നമ്മുടെ പ്രതിരോധശേഷിയെ വർധിപ്പിക്കും.

    കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും, ആരോഗ്യമന്ത്രി ശ്രീമതി. കെ. കെ. ശൈലജ ടീച്ചർക്കും പ്രത്യേക അഭിനന്ദനങ്ങളും ഒപ്പം നന്ദിയും അറിയിക്കുന്നു. രാപകൽ ഭേദമില്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാർ,നഴ്സ്മാർ, ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ ഏവരെയും ആദരവോടെ ഓർമ്മിക്കുന്നു.


    പരിഭ്രാന്തിയല്ല ജാഗ്രത യാണ് വേണ്ടത്. ഒറ്റക്കെട്ടായി നമുക്ക് കോവിഡ്നെ ചെറുക്കാം. അതിജീവനത്തിലൂടെ നമുക്ക് നമ്മുടെ രാജ്യത്തെ വീണ്ടെടുക്കാൻ കഴിയട്ടെ.

അനീറ്റ ബിനു
6 എ ബി.കെ.വി.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്തല
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം