ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം

നമ്മൾ താമസിക്കുന്നത് ഏത് സന്ദർഭങ്ങളിൽ ആയാലും ശുചിത്വം പാലിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ സമയത്തും നമ്മൾ വൃത്തിയായി നടക്കണം.

കൈയും മുഖവും എല്ലാം കഴുകി ആവണം നമ്മുടെ ഓരോ ദിനവും പുലരേണ്ടത്. നമ്മുടെ ചുറ്റുപാടും പൊടിപടലങ്ങൾ ഉണ്ട് അത് നമ്മൾ കാണുന്നില്ല. കഴിവതും നമ്മൾ മുഖം മാസ്ക് ഉപയോഗിച്ച് മറക്കുക. ഇപ്പോഴത്തെ സാഹചര്യം നോക്കുകയാണെങ്കിൽ കൈ കഴുകലും മുഖം മറക്കലും നിർബന്ധമാണ്. എന്നും കൈ കഴുകിയും പല്ല് തേച്ചും മറ്റ് വൃത്തി ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്താൽ ഒരു രോഗവും നമുക്ക് ഉണ്ടാകില്ല.

രാവിലെ പല്ലു തേക്കാതെ ചായ കുടിക്കുന്ന ഒരുപാട് പുതിയ തലമുറകൾ നമ്മളിൽ ഉണ്ട്. Bed coffee എന്നൊക്കെ പറയും. ഇതൊന്നും അത്ര നല്ല ശീലമല്ല. വൃത്തിയായി നടന്നാൽ നമ്മൾക്ക് ഒരു രോഗവും ഉണ്ടാവില്ല. നമ്മൾ അതിജീവിക്കും ഒറ്റക്കെട്ടായി നേരിടുക

അൻഷിദ
9 F ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം