ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ ലോകത്തെ വിറപ്പിച്ച് കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ വിറപ്പിച്ച് കോവിഡ്

ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ മനുഷ്യസമൂഹത്തെ വേരോടെ ഇല്ലായ്മ ചെയ്ത രോഗമാണ് കോറോണ വൈറസ്. കോറോണ വൈറസ് ഡിസീസ് 2019 ന്റെ ചുരുക്ക പേരാണ് കോവിഡ് 19. ലോക ആരോഗ്യസംഘടനയാണ് കോവിഡ് 19 എന്ന പേരു നൽകിയത്.കോറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കിരീടം എന്നാണ്. കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്ത‍്ത് ചൈനയിലെ വുഹാനിലാണ്. നമ്മുടെ ശ്വാസകോശത്തെയാണ് കോറോണ വൈറസ് ബാധിക്കുന്നത്. ഇതിനെ തുടർന്ന് ലോക ആരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചു.ഇന്ത്യയിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത‍്ത് കലബുറഗി,കർണാടകയിലാണ്.

ലോക ജനതയെ മരണശയ്യയിൽ ആഴ്‍ത്തിയ കോറോണയെ ത‍ുരത്താൻ നമ്മുടെ ഭരണാധികാരികൾ പരിശ്രമിക്കുന്നുണ്ടെങ്കിലും വലിയ വിജയത്തിൽ എത്താൻ നമുക്ക് കഴി‍ഞ്ഞിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ അക്രമം നടത്തുന്നവർ രോഗം വന്നാൽ ഒറ്റകെട്ടായി നിൽക്കുമെന്നതാണ് പ്രപഞ്ചസത്യം. ഇതിൽ നിന്നും എന്നെ പോലെയുളള കുരുന്നുകൾക്ക് മനസ്സിലാവുന്നത് നമ്മുടെ മതങ്ങൾ എല്ലാം ഒന്നു തന്നെ എന്നതാണ്.വ്യത്യസ്ത ചിന്താഗതികളാണ്, വിചാര വികാരങ്ങൾ ആണ് തിന്മയിൽ എത്തിക്കുന്നത്. ഇത‍ു നീക്കം ചെയ്യാൻ പരസ്പരം സ്‍നേഹിക്ക‍ൂ. പോസ‍റ്റീവ് ചിന്താരീതികളിൽ എത്താനും.

ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരോ ദിവസും ക‍ൂടിക്കൊണ്ടിരിക്കുകയാണ് . കോവിഡ് പശ്ചാതലത്തിൽ ഗൽഫ് രാജ്യങ്ങളിലെ പ്രവാസിക്കൾക്കിടയിൽ ഉണ്ടായ പരിഭ്രാന്തി മാറ്റാൻ ഒപ്പമുണ്ടെന്ന ഉറപ്പുമായി ക്രേന്ദസർക്കാർ.കോവിഡ് വ്യാപനത്തിനൊപ്പം ദൂരദേശങ്ങളിൽ കഴിയുന്ന ആളുകളുടെ കഷ്ഠതകളെ ഓർത്ത് ഉരുകുകയാണ് ഇന്ത്യയും കേരളവും . കോവിഡ് പ്രതിരോധത്തിനു ഫലപ്രദമാണെന്ന് കരുതുന്ന മരുന്ന് വലിയ തോതിൽ ഉൽപാദിപ്പിക്കുന്നത് ഇന്ത്യ ആണെന്നതിലാൽ വിദേശത്ത് കയറ്റി അയക്കുകയും വേണം . കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സമർപ്പിത സേവനം കാഴ്‍ചവെക്കുന്ന പ്രവാസി നഴ്‍സ‍ുമാരെയും ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടാവുകയും വേണം. രോഗകാലത്തിന്റെ പീഢകളിൽ മുങ്ങിതാഴുന്ന പ്രവാസികൾക്കായി സമഗ്രമായ പദ്ധതികളും ഇടപെടലുമാണ് വേണ്ടത്. ഇങ്ങനെ നന്മനിറങ്ങ ഒരു ലോകത്തിൽ നിന്ന് വിനാശകാരിയായ രോഗത്തെ ത‍ുരത്തി ഓടിക്കാം,വരും തലമുറക്ക് സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ലോകം വാർത്തെടുക്കാം.

മ‍ുബഷിറ .എം
9 A ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം