ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഈ ലോകം മുഴുവൻ ആശങ്കയിലാഴ്ത്തിയ ഒരു വൈറസാണ് കൊറോണ . ഇത് മൂലം നമ്മൾ ഒരുപാട് പ്രതിസന്ധിയിലാണ് ഈ മൂന്ന് മാസം നീക്കി കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഒരു വാക്സിനേഷൻ കണ്ടുപിടിക്കാത്തത് മൂലം എന്ന് അവസാനിക്കുമെന്ന് നമ്മൾ മനുഷ്യർക്ക് അറിയില്ല. പക്ഷെ ഇതിനെ പ്രതിരോധിക്കാൻ നമ്മുക്ക് പറ്റും അതിനെ കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ പോവുന്നത്. പ്രതിരോധം എങ്ങനെയെല്ലാം എന്ന് പറയുന്നതിനു മുമ്പ് ,ഇത് എങ്ങനെ പകരുന്നുവെന്ന് നമ്മൾ അറിയണം, നമ്മൾ മനുഷ്യരിലൂടെയുള്ള സമ്പർക്കം വഴിയാണ് ഈ രോഗം നമ്മൾ ഇന്ന് കാണുന്ന ഈ ഭീകരാവസ്ഥയിൽ എത്തി നിൽക്കുന്നത്.

എങ്ങനെ ഈ രോഗം പ്രതിരോധിക്കാം 1. സാമൂഹിക, അകലം പാലിക്കുക 2. ഹസ്തദാനം പാടില്ല 3. കൈകൾ സോപ്പ് കൊണ്ട് 20 സെക്കന്റ് നന്നായി കഴുക്കുക. 4. ചുമ്മയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുക 5. പുറത്ത് പോവുമ്പോൾ മാസ്ക് ഉപയോഗിക്കുക ഇത്രയും കാര്യങ്ങൾ നമ്മൾ പൂർണ്ണ ശ്രദ്ധയോടെ ചെയ്താൽ ഈ വൈറസിനെ പരമാവധി ചെറുത്ത് നിൽക്കാൻ നമ്മുക്ക് സാധിക്കും.

ശിവഗംഗ. വി.ജി
7 A ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം