അഹങ്കരിക്കരുത് ഒന്നിന്റെ പേരിലും
അവഗണിക്കരുത് ഒരാളെയും
കാരണം,
നേടാൻ എടുത്ത സമയത്തിന്റെ
ഒരംശം പോലും വേണ്ടി വരില്ല
ലോകത്തു കോറോണ വന്നു
എല്ലാം ഇളക്കി മറിച്ചു
എവിടെ പണക്കാർ എവിടെ പാവപ്പെട്ടവർ
ജാതിയില്ല മതമില്ല
നാം എല്ലാം ഒന്നായി
തളരില്ല പോരാടും നമ്മൾ
കോറോണ പരത്തലിൻ എതിരെ
താങ്ങായി തണലായി കൂടെയുണ്ട്
ശൈലജ ടീച്ചർ
ഞങ്ങളുടെ മാലാഖമാരായി നഴ്‍സുമാർ
ദേവനായി സഖാവ് പിണറായി സർ
പോലീസുകാർ ആരോഗ്യമേഖലയിലെ
എല്ലാവരും
നന്ദി....... നന്ദി ......
മറക്കില്ല ഞങ്ങൾ നമിക്കുന്നു നിങ്ങളെ