ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

നിങ്ങൾക്കു ഇഷ്ടപെട്ട ഭക്ഷണം എന്താണ്? ചിലർക്ക് നല്ല സദ്യ ഉണ്ണാനാവാം, ചിലർക്കു മട്ടൺ ബിരിയാണിയോ, ചിക്കൻ ബിരിയാണിയോ ആവാം ഇഷ്ടം. മസാലദോശ, പിസ്സ, ഷവർമ, പാലടപ്രഥമൻ, കഞ്ഞിയും ചമ്മന്തിയും, കപ്പയും മീനും, ഇങ്ങനെ വ്യക്തികൾക്കനുസരിച്ച് പല മാറ്റങ്ങളും കാണാം.ഏത് ഭക്ഷണമായാലും അത് കഴിക്കാൻ വിളമ്പുന്ന പത്രം വൃത്തിയില്ലാത്തതാണെങ്കിൽ നിങ്ങൾ കഴിക്കുമോ? ഒരിക്കലുമില്ല എന്നു തന്നെയാകും ഉത്തരം. നമ്മുടെ ജീവിതമാകുന്ന ഭക്ഷണം കഴിച്ചു തീർക്കേണ്ടത് നമ്മുടെ ചുറ്റുപാടാകുന്ന ഈ പത്രത്തിലാണ്. അതുകൊണ്ടുതന്നെ പരിസര ശുചിത്വം എത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. നമ്മൾ മനുഷ്യർ തന്നെയാണ് നമ്മളെയും, അതുപോലെതന്നെ പ്രകൃതിയെയും നശിപ്പിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ എറിഞ്ഞു പുഴകൾ മലിനമാകാതിരിക്കുക. വഴിയരികിൽ മാലിന്യങ്ങൾ ഇടാതിരിക്കുക. ഇത്തരം പ്രവർത്തികൾ നമുക്കുതന്നെയാണ് ദോഷം ചെയ്യുക. നമ്മളുടെ ആഹാരശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി വഴിയരികിൽ ഉപേക്ഷിക്കാതിരിക്കുക. കാരണം അതിലെ ഭക്ഷ്യാവശിഷ്ടങ്ങൾ കുറേനാൾ കഴിയുമ്പോൾ അളിഞ്ഞ് പല കീടാണുക്കളും വന്ന് ആ പരിസരത്തെ തന്നെ അത് ദോഷം ചെയ്യും. നമ്മൾ എല്ലാ ദിവസവും നല്ല വൃത്തിയായി കുളിക്കാറില്ലേ! അതുപോലെതന്നെ നമ്മുടെ പരിസരവും ഓരോ ദിവസവും അല്ലെങ്കിൽ ഓരോ ആഴ്ചയിലെങ്കിലും വൃത്തിയാക്കാൻ ശ്രമിക്കുക.

അതുപോലെതന്നെ നമ്മുടെ വാഹനങ്ങൾ സമയാസമയത്തു സെർവീസിനു കൊടുക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് അന്തരീക്ഷമലിനീകരണം ഒഴിവാക്കാൻ സാധിക്കും. മഴക്കാലത്ത് മഴ പെയ്യുമ്പോൾ മഴവെള്ളം ഒഴുകിപോകാനുള്ള സൗകര്യം ഏർപ്പെടുത്തുക. കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ മണ്ണൊലിപ്പ് തടയാനാകും. മരങ്ങളും നെൽപാടങ്ങളും കൃഷിസ്ഥലങ്ങളും നികത്തി അവിടെ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയാതിരിക്കുക. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി വെള്ളപൊക്കം, ആഗോളതാപനം എന്നിവയെല്ലാം സംഭവിക്കുന്നു. ഭാവിയിൽ പൂർണ്ണമായും കീടനാശിനികൾ നിറച്ച പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, മറ്റുഭക്ഷ്യവസ്തുക്കൾ എന്നിവയാകും നമ്മൾക്ക് ഉപയോഗിക്കാൻ സാധിക്കുക. ഇത് മനുഷ്യനിൽ ഗുരുതരമായ പല മാറാരോഗങ്ങൾക്കും കാരണമാകുന്നു. നമ്മുടെ വീട്ടിൽത്തന്നെ ചെറിയ രീതിയിലുള്ള അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക. വൃത്തിയുള്ള പരിസരത്തെ ആരോഗ്യം നിലനിൽക്കൂ. ആരോഗ്യമുള്ള ജനതക്കേ നല്ല രോഗപ്രതിരോധശേഷി വളർത്തിയെടുക്കാൻ സാധിക്കൂ. എങ്കിൽ മാത്രമേ കൊറോണ പോലെയുള്ള വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് അതിജീവിക്കാൻ സാധിക്കൂ.

പരിസ്ഥിതിമലിനീകരണത്തിനെതിരെ നിങ്ങളുടെ പ്രീയപെട്ടവർക്കും സമൂഹത്തിനും ബോധവൽകരണം നടത്തുക. നിങ്ങളുടെ നാടും വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങളിൽ എപ്പോഴും ഏർപ്പെടാൻ ശ്രമിക്കുക. വ്യക്തിശുചിത്വവും സാമൂഹ്യശുചിത്വവും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക. ഏവർക്കും എപ്പോഴും സന്തോഷവും ആരോഗ്യവും നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ..

സിദ്ധാർഥ് എം ആർ
9 C ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം