നിഴലുകൾ മായും നേരത്തു്
നീയിനി ഇങ്ങോട്ട് പോരുന്നോ
സന്ധ്യമയങ്ങും താളത്തിൽ
വെൺമിഴി തൂകാൻ നിൽപ്പാണോ?
പൂവിഴിതേടും നേരത്തു്
പൂവുമയങ്ങും നേരത്തു്
വെൺകനകങ്ങളാൽ കൊത്തിയെടു-
ത്തൊരു ചന്ദ്രക്കല തിളങ്ങുന്നല്ലോ...
അതിലെ ഇതിലെ മായും നേരം
ഞാനിവിടെ നിന്നെ കാത്തിരിപ്പാ
ദൂരെ നിന്നെനിക്കായിരം താരങ്ങൾ
വാരിവിതറി എറിയാമോ...
ഉണ്ണിക്കു മാമു കൊടുക്കുംനേരം
ദൂരെയെങ്ങും മറയാതിരിക്കു...
വാവയുറങ്ങിയാൽ നിന്നെഞാനാ-
കടവാതിലിലൂടെ നോക്കിയിരിക്കാം...