ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം: കുട്ടികുരുവിക്കും തന്നാലായത്

രോഗപ്രതിരോധം: കുട്ടികുരുവിക്കും തന്നാലായത്

വിജനമായ ഒരു വലിയ നഗരം ശാന്തമായ അന്തരീക്ഷത്തിലൂടെ സാവധാനം തെന്നിനീങ്ങുന്ന മന്ദമാരുതൻ. ഇളംകാറ്റ് തങ്ങളെ തഴുകുമ്പോൾ ആടി രസിക്കാനായി മാത്രം മനുഷ്യർ ബാക്കിയാക്കിയ ഒന്നു രണ്ടു മരങ്ങൾ. ആകാശം തന്റെ കറുത്ത കുപ്പായം മാറ്റി നീല അണിയുവാനുള്ള വ്യഗ്രതയിലാണ്. ആ ആകാശത്തിലേക്ക് തലയുയർത്തിനിൽക്കുന്ന നിശ്ചലങ്ങളായ കോൺക്രീറ്റ് കാടുകൾ. എന്നാൽ ഇന്ന് ആ പ്രദേശത്തിന്റെ ചിത്രം തികച്ചും വ്യത്യസ്തമാണ്. വിരൽ ഇടാൻ പോലും സ്ഥലം ഇല്ലാതിരുന്ന ആ നഗരത്തിലെ തെരുവീഥിയിൽ ഇന്ന് വളരെ വിരളമായി മാത്രം മനുഷ്യരെ കാണാം. തന്റെ വീടിന്റെ ജനാലയിലൂടെ ഈ നഗരത്തിന് വല്ല അനക്കവും വരുന്നുണ്ടോ എന്ന് നോക്കി സമയം ചിലവഴിക്കുകയാണ് ടോണി കുട്ടൻ. തന്റെ ആ നിഷ്കളങ്കമായ നേത്രങ്ങളിൽ എന്തോ ഒരു സങ്കടം അലയടിക്കുന്നുണ്ടയിരുന്നു. " ഒരു നിസ്സാര വൈറസിന് ഇന്ന് ലോകത്തെ മുഴുവൻ കൈപ്പിടിയിൽ ആകുവാൻ സാധിച്ചു", അച്ഛൻ തന്റെ അമ്മയോട് പറയുന്നത് ടോണി കേട്ടു. ഇപ്പോൾ ഇത് ആ വീട്ടിലെ സ്ഥിരം വാചകം ആയതിനാൽ അവൻ അതത്ര കാര്യമാക്കിയില്ല. പക്ഷേ ടോണിക്ക് ഒരു സംശയം ഉണ്ടായി. അവൻ അച്ഛനോട് ചോദിച്ചു, ' അച്ഛാ ഈ വൈറസ് എന്നു പറഞ്ഞാൽ എന്താ? " വൈറസ് ഒരു വളരെ കുഞ്ഞു സൂക്ഷ്മജീവി ആണ് മോനെ, അച്ഛൻ പറഞ്ഞു കൊടുത്തു. അപ്പോ നമ്മുടെ കുക്കുവിന് പോലെയാണല്ലേ, തൊട്ടിയിൽ കിടന്നുറങ്ങുന്ന തന്റെ കുഞ്ഞനുജനെ ചൂണ്ടി ടോണി ചോദിച്ചു. ടോണി കുട്ടൻന്റെ നിഷ്കളങ്കതയുടെ മുൻപിൽ നിസ്സഹായനായ തന്റെ അച്ഛൻ ടോണിയെ ബോധവാൻ ആക്കുന്ന ശ്രമം ഉപേക്ഷിച്ച് തന്റെ ആ മാസത്തിലെ വരവ് ചെലവ് കണക്കുകൾ വിലയിരുത്തുവാനുള്ള ജോലിയിൽ ഏർപ്പെട്ടു. ഈ സമയം ടോണി തന്റെ വീൽചെയർ അടുക്കളയിലേക്ക് നീക്കി, അമ്മയോട് പറഞ്ഞു, ' അമ്മേ നമുക്ക് പുറത്തു പോയാൽ എന്താ? പുറത്തിറങ്ങേണ്ട മോനെ നിന്നെ വൈറസ് പിടിക്കും, ടോണി ഇല്ലേ പിന്നെ അമ്മ എന്നാ ചെയ്യും, അമ്മ പറഞ്ഞു നിർത്തി. അമ്മയുടെ ഈ വാചകം കേട്ടത് ടോണിയുടെ നിഷ്കളങ്കമായ കണ്ണുകളിൽ തീക്ഷ്ണതയുടെ ഒരു വലിയനാളം പൊങ്ങിവന്നു. അമ്മ പേടിക്കേണ്ട, വൈറസ് വന്ന ഞാൻ ഇടിച്ച് ശരിയാക്കും. കേവലമൊരു നാലുവയസ്സുകാരനിൽ പോലും ഉണ്ടായ രോഗപ്രതിരോധത്തിന്റെ തീക്ഷണത കണ്ട് അമ്മ അമ്പരന്നു. ഇതൊന്നുമറിയാതെ തൊട്ടിലിൽ കിടന്നുറങ്ങുന്ന തന്റെ അനുജനോടും എന്തൊക്കെയോ പറഞ്ഞ് ടോണി ഇങ്ങനെ സമയം ചിലവഴിച്ചു. ഇങ്ങനെ ദിവസങ്ങൾ കടന്നു പോയി, അല്ല തള്ളിനീക്കി. എന്നാൽ രോഗാവസ്ഥയും രോഗപ്രതിരോധവും ഒന്നുകൂടി ശക്തിയാർജ്ജിച്ചു. എല്ലാ രോഗത്തിനും മരുന്ന് മാത്രമല്ല പ്രതിവിധി, മറിച്ച് മാനസിക ആരോഗ്യത്തിനും, അനുസരണത്തിനും ഒരുപാട് രോഗങ്ങളെ ഭേദമാക്കാൻ സാധിക്കും എന്നകാര്യം വിസ്മരിച്ചുകൊണ്ട് അഹങ്കാരത്തിന്റെയും അനുസരണക്കേടിന്റെയും ചിറകിലേറി മുന്നറിയിപ്പുകളെ അവഗണിച്ച് അപകടത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു കൂട്ടം ജനതയും ഉണ്ടായിരുന്നു ആ നാട്ടിൽ. എന്നാൽ ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ടോണി തനിക്ക് അറിയാവുന്ന പോലെ ദൈവത്തോട് പ്രാർത്ഥിക്കും. തനിക്ക് രണ്ടുകാലുകളും ദൈവം തന്നില്ല എന്നതും മറന്ന് അവൻ രോഗബാധിതർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് അവന്റെ അമ്മ എന്ന് ശ്രദ്ധിക്കാറുണ്ട് ആയിരുന്നു. ഈ ലോകത്തെ മുഴുവൻ രക്ഷിക്കണമേ എന്ന് ടോണി ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു, തന്റെ കുരുന്നിന്റെ ഈ നിസ്വാർത്ഥ സ്നേഹം കണ്ട് ആ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. " അമ്മ എന്തിനാ കരയുന്നത്", ഈ കുഴപ്പങ്ങൾ ഒക്കെ പെട്ടെന്ന് മാറും, അല്ലേ അമ്മേ? മൗനം മറുപടി ആക്കിയ ചോദ്യമായിരുന്നു അത്. ഈ സമയത്ത് ടോണിയുടെ മുറിയിൽ അലക്ഷ്യമായി കിടന്ന തന്റെ ഡ്രോയിംഗ് ബുക്ക് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. അത് തുറന്നു നോക്കിയപ്പോൾ അതിൽ ടോണി വരച്ച ഒരു ചിത്രം കണ്ടു അമ്മ ആശ്ചര്യ ഭരിതരായി. തനിക്ക് അറിയാവുന്നതുപോലെ ടോണി ചിത്രത്തിലൂടെ ഒരു ലോകത്തെ തന്നെ സൃഷ്ടിച്ചിരുന്നു. ഒരു കാട്ടിൽ മുഴുവൻ ആളി പടരുന്ന കാട്ടുതീ, അതിന് സമീപമായി എന്നാൽ അല്പം അകലം പാലിച്ചുകൊണ്ട് ഒരു തുള്ളി വെള്ളവുമായി നിൽക്കുന്ന ഒരു കുഞ്ഞു കുരുവി. ലോകത്തിൽ ഇന്ന് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ, അല്പം അകലം പാലിച്ചുകൊണ്ട് ചെറുക്കുവാൻ ശ്രമിക്കുന്ന ഒരു കൊച്ചുകുഞ്ഞിന്റെ ആശയം തന്റെ പിതാവ് സമൂഹമാധ്യമങ്ങളിലൂടെ അനേകരിൽ എത്തിച്ചു. ഒരു നാലു വയസ്സുകാരന്റെ ഈ മഹത്തായ ആശയം അനേകം പേർ ഏറ്റെടുത്തു. അത് ഉറങ്ങി കിടന്ന ഒരു കോടി ജനഹൃദയങ്ങളുടെ അകക്കണ്ണുകൾ തുറപ്പിച്ചു. ഒരു കുട്ടി കുരുവിക്ക് പോലും തന്നാലായത് ചെയ്യാം എന്ന് അവൻ ആ ചിത്രത്തിലൂടെ ലോകത്തിലേക്ക് വിളിച്ചറിയിക്കുക ഉണ്ടായി. സാമൂഹിക അകലം പാലിച്ചു കൊണ്ടും മാനസിക ഐക്യം നിലനിർത്തി കൊണ്ടും ഈ വൈറസിനെ അകറ്റി നിർത്താം എന്ന ഒരു പ്രതീക്ഷയുടെ നാളം നേത്രങ്ങളിൽ തെളിഞ്ഞ അമ്മ ടോണിയെ വാരിപ്പുണർന്നു.

ആൻ ടാനിയ കെ ഷാജി
9 A ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ