ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

രോഗപ്രതിരോധം

നമുക്കറിയാം,ഇക്കാലത്ത് ലോകമെമ്പാടും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഒരു തരം പകർച്ചവ്യാധിയെ. ഈ രോഗം അറിയപ്പെടുന്നത് കൊവിഡ്-19 അല്ലെങ്കിൽ കൊറോണ എന്നാണ്. ഇത് ആദ്യമായി രൂപപ്പെട്ടത് ചൈനയിലാണ്. രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടെന്ന് പരിണമിക്കാൻ ഈ രോഗകാരികൾക്ക് സാധിക്കും. ഈ രോഗകാരിമൂലം ലോകമെമ്പാടും നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടാൻ പ്രത്രേക മരുന്നുകളോ വാക്സിനേഷനുകളോ ഇല്ല. ഈ നിമിഷം ജനിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്കും ഈ രോഗം പിടിപെടുന്നു. ഇതുകാരണം രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗപ്രതിരോധ സംവിധാനങ്ങളും പരിണമിച്ചുണ്ടായിട്ടുണ്ട്. രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. ഏകകോശ ജീവികൾ മുതൽക്കുള്ള ജൈവ ലോകത്തിലെ എല്ലാ അംഗങ്ങളിലും സ്വരക്ഷയ്ക്ക് വേണ്ടി ഏറിയോ കുറഞ്ഞോ ഒരു പ്രതിരോധവ്യവസ്ഥ കാണാം. ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടെങ്കിലേ ഇത്തരം മാരകമായ പകർച്ചവ്യാധികളിൽ നിന്ന് മോചനം നേടാൻ കഴിയുകയുള്ളൂ. രോഗാണുപ്രവേശനം തടയാനും ശരീരത്തിനകത്ത് പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുമുള്ള ശരീരത്തിൻെറ കഴിവാണ് രോഗപ്രതിരോധശേഷി.വൈവിധ്യമാർന്ന പ്രതിരോധസംവിധാനങ്ങളാൽ സുസജ്ജമാണ് നമ്മുടെ ശരീരം.ശരീരത്തിലെ പ്രതിരോധസംവിധാനങ്ങളാണ് ത്വക്ക്,ശ്ലേഷ്മസ്തരം,ശ്ലേഷ്മം,ഉമിനീർ,കണ്ണുനീർ, രക്തം,ലിംഫ് തുടങ്ങിയവ.പിന്നെ T ലിംഫോസൈറ്റുകളുടെ പ്രയോഗം നമ്മുടെ വൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു. പിന്നെ സൂര്യപ്രകാശത്തിൽ നിന്നു ലഭിക്കുന്ന വിറ്റാമിൻ D വൈറസ്സുകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. അണുബാധകളെ തടയുന്ന മാംസ്യങ്ങളായ ഡിഫെൻസിനുകളും, ആന്റീമൈക്രോബിയൽ പെപ്റ്റൈഡുകളും,ഹാനികരങ്ങളായ കോശങ്ങളെയും അന്യവസ്തുക്കളെയും ‘വിഴുങ്ങി’ നിർവീര്യമാക്കാൻ പര്യാപ്തമായ ഭക്ഷകകോശങ്ങൾ മുതൽ രോഗാണുക്കൾക്കെതിരേ വിപുലമായ ആക്രമണം നടത്താൻ പര്യാപ്തമായ പ്രതിരോധനാപൂരകങ്ങൾ വരെ പ്രതിരോധ ആയുധശേഖരത്തിലെ സങ്കേതങ്ങളാണ്. നമുക്ക് ഈ രോഗത്തെ ഒന്ന് ചേർന്ന് പോരാടാം. 65 വയസ്സിന് മുകളിലും 5 വയസ്സിന് താഴെയും ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് പറയുന്നത് ഇവരിലെ രോഗപ്രതിരോധശേഷിയുടെ അപര്യാപ്തത മൂലമാണ്. എന്തിനേറെ കൊവിഡിനെ നല്ല രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞ വയനാടിനെ ഓറഞ്ച് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നതിന് കാരണവും ഇവിടെയുള്ള ജനങ്ങളുടെ രോഗപ്രതിരോധശേഷിയുടെ കുറവാണെന്നാണ് പറയപ്പെടുന്നത്. അതിനാൽ രോഗപ്രതിരോധശേഷിയുള്ള നല്ല ഒരു തലമുറയെ വാർത്തെടുക്കാനുള്ള ഉദ്യമത്തിൽ നമുക്കും പങ്കുചേരാം. ‘‘ ആരോഗ്യമുള്ള തലമുറ ഭാവിയുടെ സമ്പത്ത്’’

ഡെൽന ദേവസ്യ
10 D ഫാ. ജി. കെ. എം. എച്ച്.എസ്. എസ്.കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം