അമ്മയാം ഭൂമിയെ രക്ഷിപ്പാനോ
രൂപം പ്രാപിച്ചു ഈ വൈറസ്?
മാലോകരാൽ മലീനസമായൊരു ഭൂമിയെ
വീണ്ടടുപ്പാനോ ഈ വൈറസ്
മലിനീകരത്താൽ മുദ്രിതമായൊരു ഭൂമിക്ക്
കുളിരേകിടുമോ ഈ മഹാമാരി?
തിക്കും തിരക്കും ശബ്ദകോലാഹലങ്ങളും-
ഇല്ലാത്തൊരു ഭൂമിയെ സൃഷ്ടിച്ചുവോ വൈറസ്?
വ്യാധികളാലും ശവപ്പറമ്പിനാലും ശൂന്യമായ്
വിജനമായ് ഏകാന്തയായി ഭൂമി
അമ്മയാം ഭൂമിയെ രക്ഷിപ്പാനോ
രൂപം പ്രാപിച്ചു ഈ വൈറസ്?